pj-joseph-

പാലാ: തങ്ങളുടെ ഭാഗത്ത് നിന്ന് വിമതനീക്കണം ഉണ്ടാകില്ലെന്ന് കോരള കോൺഗ്രസ് എം നേതാവ് പി.ജെ.ജോസഫ്. ജോസ് കെ. മാണി പക്ഷം കൃത്രിമമാർഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തിൽ നാമനിർദ്ദേശ പത്രിക നൽകിയതെന്ന് പി.ജെ. ജോസഫ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ജോസഫ് കണ്ടത്തിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് അറിയിച്ചു. അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്റെ പി.എ ഒപ്പമുണ്ടായിരുന്നത് പാർട്ടി തർക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകൾ വരണാധികാരിക്ക് നൽകാനാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമർപ്പിക്കാൻ കാരണമെന്ന് ജോസഫ് കണ്ടത്തിൽ പ്രതികരിച്ചു. പി.ജെ.ജോസഫ് പക്ഷം പറഞ്ഞാൽ മാത്രമേ നാമനിർദ്ദേശ പത്രിക പിൻവലിക്കൂ എന്നും അദ്ദേഹം അറിയിച്ചു.