news

1. പാലാ ഉപ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ അനിശ്ചിതത്വം തുടരവെ, മത്സരിക്കാന്‍ ജോസഫ് ഗ്രൂപ്പ് നേതാവും എത്തിയതില്‍ പ്രതികരണവും ആയി പി.ജെ ജോസഫ് രംഗത്ത്. ജോസ് .കെ മാണി പക്ഷം കൃത്രിമ മാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് എന്ന് കേരളാ കോണ്‍ഗ്രസ് എം.നേതാവ് പി ജെ .ജോസഫ്. പ്രാദേശിക നേതൃത്വത്തിന്റെ രാഷ്ട്രീയ നീക്കമാണ് ഇതിനു പിന്നില്‍. കേരളാ കോണ്‍ഗ്രസ് എം. അംഗം ജോസഫ് കണ്ടത്തില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കും. ജോസഫ് കണ്ടത്തില്‍ വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്റെ പി.എ ഒപ്പം ഉണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകള്‍ വരണാധികാരിക്ക് നല്‍കാന്‍ ആണന്നും പി.ജെ ജോസഫ് പറഞ്ഞു.
2. അതേസമയം, പാലായില്‍ വിമത സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം ജോസഫ് വിഭാഗം ഒരാളെ കളത്തില്‍ ഇറക്കിയതോടെ പാലായില്‍ അങ്കലാപ്പില്‍ ആയി യു.ഡി.എഫ് നേതൃത്വം. പി.ജെ. ജോസഫ് സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് യു.ഡി.എഫില്‍ ഉണ്ടാക്കിയ ധാരണകളുടെ ലംഘനം എന്ന് ജോസ് കെ മാണി പക്ഷം. എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്നും ആവശ്യം. അതേസമയം, സംഭവം യു.ഡി.എഫിനുള്ളിലും സജീവ ചര്‍ച്ച ആയതോടെ വിശദീകരണവുമായി വിമതന്‍ ജോസഫ് കണ്ടത്തില്‍ രംഗത്ത്
3. മത്സരിക്കാന്‍ തക്ക കാരണങ്ങള്‍ ഉണ്ടെന്ന് ജോസഫ് കണ്ടെത്തില്‍. പത്രിക സമര്‍പ്പിച്ചത് പ്രത്യേക സാഹചര്യത്തില്‍. എന്നാല്‍ അത് എന്താണ് എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. താന്‍ വിമതനും ഡമ്മിയും അല്ല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആണ്. പി.ജെ. ജോസഫ് പറഞ്ഞാല്‍ പത്രിക പിന്‍വലിക്കും എന്നും ജോസഫ് കണ്ടത്തില്‍. അതിനിടെ, ആശങ്കകള്‍ക്ക് ഇടയിലും വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. പി.ജെ. ജോസഫ് ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ട് എന്ന് യു.ഡി.എഫ് നേതൃത്വത്തോട് ചോദിക്കണം. രണ്ടില ചിഹ്നം കിട്ടാത്തത് വിജയത്തെ ബാധിക്കില്ല എന്നും ജോസ് ടോം പ്രതികരിച്ചു.
4. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍ എന്ന് ജസ്റ്റിസ് പി. സദാശിവം. വിധിയില്‍ എതിര്‍ അഭിപ്രായം ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. പ്രതികരണം, രാജ്ഭവനില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കിയ യാത്ര അയപ്പില്‍ സംസാരിക്കവെ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോള്‍ ഒക്കെ ഗവര്‍ണര്‍ പി. സദാശിവം ഇടപെട്ടിരുന്നു. പക്ഷേ സ്വന്തം അഭിപ്രായം പരസ്യമാക്കിയിരുന്നില്ല. സുപ്രീംകോടതി വിധി എന്തായാലും അത് സര്‍ക്കാരിന് നടപ്പാക്കിയെ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


5. സര്‍ക്കാരിന്റെ എല്ലാ കാര്യത്തിലും ഇടപെടുന്നത് ശരിയല്ല. ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് കിട്ടാറുണ്ട്. യൂണിവേഴിസിറ്റി കോളേജിലെ സംഭവങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പും പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുകളെ കുറിച്ചും ചെയര്‍മാനും നേരിട്ട് വിശദീകരിച്ചു. അവര്‍ തുടര്‍ നടപടികളും കൈകൊണ്ടു. ഗവര്‍ണര്‍മാരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അനുഭവം തനിക്ക് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
6. സ്റ്റെനോ ഇംപേരോ കപ്പലിലെ ഇന്ത്യക്കാരടക്കം ഏഴു നാവികരെ മോചിപ്പിക്കും എന്ന് ഇറാന്‍. കപ്പലില്‍ ഉള്ളത്, കൊച്ചി ഇരുമ്പനം സ്വദേശി സിജു അടക്കം മൂന്ന് മലയാളികള്‍. ആകെ 23 നാവികരാണ് കപ്പലില്‍ ഉളളത്. കഴിഞ്ഞ ജൂലായ് 19ന് ആണ് ഇറാന്‍ ഹോര്‍മുസ് ഉള്‍ക്കടലില്‍ കപ്പല്‍ തടഞ്ഞത്. രാജ്യാന്തര സമുദ്ഗ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചു എന്ന് ആരോപിച്ച് ആയിരുന്നു നടപടി.
7. മീന്‍പിടുത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചു എന്നും ക്യാപ്റ്റനും ആയി ബന്ധപ്പെടാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുക ആയിരുന്നു എന്നുമാണ് ഇറാന്‍ വാദം. എന്നാല്‍, സൗദിയിലേക്ക് പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ 4 ചെറു കപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്ന് വളയുക ആയിരുന്നു എന്നായിരുന്നു കപ്പല്‍ കമ്പനി ഉടമകളുടെ ആരോപണം. മുന്‍പ് തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് തിരിച്ചടിയായി ഇത് കരുതാം എന്നും ഇറാന്‍ പറയുന്നു.
8. ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകവെ പ്രതികരണവുമായി ബി.ജെ.പി. കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് തെളിവുകരളുടെ അടിസ്ഥാനത്തില്‍. ബി.ജെ.പി പകതീര്‍ക്കുക ആണ് എന്ന കോണ്‍ഗ്രസ് പ്രസ്താവന വസ്തുതാ വിരുദ്ധം. ശിവകുമാറിന് എതിരെ ശക്തമായ തെളിവുകള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് അതിന്റെ അടിസ്ഥാനത്തില്‍ എന്നും ബി.ജെ.പി
9. ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ റോഡ് ഉപരോധിച്ചിരുന്നു. പി ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറിനെയും കുടുക്കിയത് ബി.ജെ.പിയുടെ രാഷ്ട്രീയ പക പോക്കല്‍ എന്ന് ആരോപിച്ച് ആയിരുന്നു കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്യമത്തില്‍ വിജയിച്ച ബി.ജെ.പി നേതാക്കള്‍ക്ക് അഭിനന്ദനം എന്ന് ആയിരുന്നു ഡി. കെ ശിവകുമാറിന്റെ പ്രതികരണം. അറസ്റ്റില്‍ സന്തോഷവാന്‍ അല്ലെന്നും ശിവകുമാര്‍ എത്രയും പെട്ടെന്ന് പുറത്തു വരാന്‍ പ്രാര്‍ത്ഥിക്കുന്നത് ആയും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു
10. അനധികൃത പണമിടപാട് കേസില്‍ ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി. അറസ്റ്റ് വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവത്തകരുടെ പ്രതിഷേധത്തെ മറികടന്ന് ശിവകുമാറിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ആര്‍.എം.എല്‍ ആശുപത്രിക്ക് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി പ്രതിഷേധിച്ചു. ഡല്‍ഹിയിലെ ശിവകുമാറിന്റെ വസതിയില്‍ നിന്നും 2017 ല്‍ കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍. നാലു ദിവസത്തെ ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരം അല്ലെന്നാണ് എന്‍ഫോഴ്സ്‌മെന്റിന്റെ വിശദീകരണം