sabarimala-

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഗവർണർ പി.സദാശിവം. വിധിയിൽ എതിരഭിപ്രായമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കിയ യാത്രഅയപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഗുരുതര പ്രശ്‌നം സുപ്രീം കോടതിയിൽ ഉള്ളതായി താൻ കരുതുന്നില്ലെന്നും സുപ്രീം കോടതി മുൻചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം പറഞ്ഞു. തനിക്ക് ഇക്കാര്യത്തിൽ ആശങ്കയില്ല. കേന്ദ്ര സർക്കാർ പറയുന്നതു മാത്രം കേൾക്കുന്നവരല്ല ഗവർണർമാരെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ അധികാരം ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തും. മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തനിക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വൈസ് ചാൻസലർ നിയമനം കഴിവിനെ മാത്രം മാനദണ്ഡമാക്കിയാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനമൊഴിയുന്ന പി സദാശിവത്തിന് പകരം മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ മറ്റന്നാൾ ഗവർണറായി സ്ഥാനമേൽക്കും.