ss

വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് റെയിൽവേ ടിക്കറ്റ് എക്‌സാമിനർമാർക്ക് പരിക്ക്. തിരുവനന്തപുരം ഡിവിഷൻ ഉദ്യോഗസ്ഥരും ബൈക്ക് യാത്രക്കാരുമായ ആലുന്തറ വൈദ്യൻകാവ് രാജീവ് ഭവനിൽ രാജീവ് (35), ആലുന്തറ കാർത്തികയിൽ അതുൽ കൃഷ്‌ണൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ച്‌യ്‌ക്ക് 2.45ന് വെഞ്ഞാറമൂട് - പോത്തൻകോട് ബൈപാസിൽ വേളാവൂരിലായിരുന്നു അപകടം. പിരപ്പൻകോട് മത്തനാട് റോഡിൽ നിന്നും ബൈപാസിലേക്ക് കയറുന്നതിനിടെ പോത്തൻകോട് ഭാഗത്ത് നിന്നു വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ രാജീവിനും അതുൽകൃഷ്‌ണനും സാരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ നാട്ടുകാർ രാജീവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും അതുൽകൃഷ്‌‌ണനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.