മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയായ ഗാനഗന്ധർവ്വന്റെ ടീസർ പുറത്ത് വിട്ടു. ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക…’ എന്ന വിഖ്യാത കമന്ററിയുടെ പശ്ചാത്തലത്തിലാണ് ടീസർ. തട്ടുകടയിലെ ബുൾസൈ കഴിക്കുന്ന മമ്മൂട്ടിയെയാണ് രസകരമായ ടീസറിൽ അവതരിപ്പിക്കുന്നത്.
രമേശ് പിഷാരടിയും ഹരി പി.നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് . അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. ദീപക് ദേവാണ് സംഗീതം. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെന്റ്‌സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവർ ചേർന്നാണ്.