ഇസ്ലാമബാദ്: ഇന്ത്യക്കാർക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും 'വ്യത്യസ്തമായ ഭീഷണിയുമായി പാകിസ്ഥാനി നടിയും ഗായികയുമായ റാബി പിർസാദ. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിക്കാൻ റാബി കൂട്ടുപിടിച്ചത് നിരവധി പാമ്പുകളെയും മുതലകളെയുമാണ്. ഈ ഇഴജന്തുക്കളെ ലാളിച്ചുകൊണ്ടിരിക്കുന്ന രീതിയിൽ റാബി പ്രത്യക്ഷപ്പെടുന്ന ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യക്കാരെല്ലാം മരിക്കാൻ തയാറാക്കികൊള്ളൂ എന്നും ഈ പാമ്പുകളെയും മുതലകളെയും താൻ ഇന്ത്യയിലേക്ക് ഇറക്കിവിടുമെന്നുമാണ് നടി തന്റെ വീഡിയോയിൽ പറയുന്നത്. കാശ്മീരിലെ ഒരു പെൺകുട്ടി എന്ന നിലയിൽ ഈ ഇഴജന്തുക്കളെ മോദിക്ക് സമ്മാനിക്കാൻ താൻ തയാറാണ്. കാശ്മീരികളെ മോദി ദ്രോഹിക്കുകയാണ്. എന്റെ ഈ സുഹൃത്തുക്കൾ നിങ്ങളെ വകവരുത്തും. മരിക്കാൻ തയാറായിക്കോ. എന്റെ സഹോദരങ്ങൾ സമാധാനപ്രിയരാണ്. താൻ കാശ്‌മീരിനൊപ്പമാണ് നിലകൊള്ളുന്നത്. റാബി തന്റെ വീഡിയോയിൽ പറയുന്നു.
ഏതായാലും റാബിയയുടെ ഈ വ്യത്യസ്ത പ്രതിഷേധ രീതി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. റാബിയയുടെ ഈ വീഡിയോ കണ്ട് രസകരമായ പ്രതികരണങ്ങളോടെയാണ് സോഷ്യൽ മീഡിയ യൂസേഴ്സ് എത്തിയിരിക്കുന്നത്. റാബിയെ ഉദ്ദേശിച്ചുകൊണ്ട് 'ഈ സാധനം എവിടെ നിന്നും വരുന്നു എന്നാണ്' പലരും ചോദിക്കുന്നത്. ആഗസ്റ്റ് 17ന് കാശ്മീർ വിഷയമാക്കി റാബി ഒരു ഗാനം പുറത്തിറക്കിയിരുന്നു.