മുളയും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കും കൊണ്ട് മികച്ച് ഒരു വീട് നിർമ്മിക്കാമെന്ന് തെളിയിക്കുകയാണ് ഹൈദരാബാദിലെ ദമ്പതികളായ പ്രശാന്ത് ലിംഗവും അരുണ കപ്പഗുണ്ടലയും. 2008 മുതൽ ഇനവരുടെ നേതൃത്വത്തിൽ നിരവദി ബാംബൂ ഹൗസുകളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനുമായി ചേർന്ന് റിസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടും ബാംബൂ കൊണ്ടും അത്ഭുതങ്ങൾ തീർക്കുകയാണ് ഇവർ. 512 ചതുരശ്രയടിയിൽ ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളും മുളയും കൊണ്ടാണ് ഹൈദരാബാദിൽ ഇവർ ബാംബു ഹൗസ് ഇന്ത്യ നിർമ്മിച്ചത്. 800 കിലോ പ്ലാസ്റ്റിക് കൊണ്ടാണ് ഇതിന്റെ മേൽക്കൂര ഉണ്ടാക്കിയിരിക്കുന്നത്. 4.5 ലക്ഷം പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടാണ് കെട്ടിടത്തിന്റെ ഫ്‌ളോറിംഗ്. ബാംബൂ ബോർഡുകൾ കൊണ്ട് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നു. ആകെ മൊത്തം ഈ കെട്ടിടത്തിന്റെ ചെലവോ, വെറും എട്ടു ലക്ഷം രൂപയും.
ബാംബൂ ഹൗസ് എന്ന ആശയവുമായി ഇപ്പോൾ ഈ ദമ്പതികൾ ധാരാളം പദ്ധതികൾ ചെയ്യുന്നുണ്ട്. പബ്ലിക് ടോയിലറ്റ് , കഫെറ്റീരിയ എന്നിവയ്‌ക്കെല്ലാം ഈ ഐഡിയ ഉപയോഗപ്പെടുത്താം എന്ന് ഇവർ പറയുന്നു.