linda-

തന്റെ ജീവിതത്തിലെ പ്രധാന സംഭവത്തെക്കുറിച്ച് ‌ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഹോളിവുഡ് താരം ലിൻഡ ഹെമിൽട്ടൺ. കഴിഞ്ഞ 15 വർഷമായി താൻ സെക്സിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്. ടെർമിനേറ്ററിലെ സാറ കോർണർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയ ആയ നടിയാണ് ലിൻ‌. ഒരു ഇടവേളയ്ക്ക് ശേൽം ടെർമിനേറ്റർ - ഡാർക് ഫേറ്റിലൂടെ ഹോളിവിുഡിലേക്കേ മടങ്ങിയെത്തുകയാണ് താരം.


കഴിഞ്ഞ 15 വർഷത്തോളമായി ഞാൻ ബ്രഹ്മചാരിയായി കഴിയുകയാണെന്ന് ലിൻ പറയുന്നു. വഴി നഷ്ടപ്പെട്ടയാൾക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തിൽ ഇത് തീരെ ബാധിച്ചില്ല.' താരം പറഞ്ഞു. തന്റെ ഏ​റ്റവും പ്റിയപ്പെട്ട കലാകാരനായ കെഹിൻഡ് വിലെയിൽ നിന്നുള്ള വിവാഹ ആലോചന മാത്രമേ താൻ സ്വീകരിക്കുകയൊള്ളൂവെന്നും 62കാരിയായ നടി വ്യക്തമാക്കി.

പ്രമുഖ സംവിധായകൻ ജെയിംസ് കാമറൂണിന്റെ മുൻ ഭാര്യയാണ് ലിൻഡ. ബ്രൂസ് അബോട്ടുമായിട്ടായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. ഏഴ് വർഷത്തെ ദാമ്പത്യം 1989 ലാണ് അവസാനിക്കുന്നത്. തുടർന്നാണ് കാമറൂണിനെ വിവാഹം ചെയ്യുന്നത്. 1997 ൽ വിവാഹിതരായ ഇവർ 1999 ൽ വേർപിരിഞ്ഞു.

ഒ​റ്റയ്ക്കായിരുന്നെങ്കിലും ജീവിതത്തിന്റെ മ​റ്റ് മേഖലകളിൽ താൻ വിജയിച്ചെന്നാണ് ലിൻഡ പറയുന്നത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടെർമിനേ​റ്റർ വൻ വിജയമായിരുന്നു. പുതിയ ടെർമിനേ​റ്റർ ഡാർക് ഫേ​റ്റിലും സാറ കോണറായിട്ടാണ് ലിൻഡ എത്തുന്നത്.