ileana-decruxz-

ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവാദത്തിലേർപ്പെടവെ നടി ഇലിയാനയ്ക്ക് നേരെ ഒരുചോദ്യം അപ്രതീക്ഷിതമായി എത്തി. എപ്പോഴാണ് നിങ്ങളുടെ കന്യാകത്വം നഷ്ടമായത്. എന്നാൽ മറുപടി പറയാൻ താരത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

'നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക''? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ആരാധകർ ആത് ഇലിയാനയുടെ മറുപടി ആഘോഷമാക്കുകയും ചെയ്തു. അടുത്തിടെ നടൻ ടൈഗർ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.

ആരാധകരുടെ മറ്റു ചോദ്യങ്ങൾക്കും ഇല്യാന മറുപടി നൽകി. തെലുങ്കിൽ പുറത്തിറങ്ങിയ അമർ അക്ബർ ആന്റണിയായിരുന്നു ഇലിയാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനീസ് ബാസ്മുയുടെ പാഗൽ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം. അനിൽ കപൂർ,​ ജോൺ എബ്രഹാം,​ അർഷദ് വാർസി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.