ലൈംഗികത്വം മറച്ചുവെച്ചാൽ മാത്രമേ നിങ്ങളെ അവസരങ്ങൾ തേടിയെത്തൂ എന്നും കരിയറിൽ ഉയർച്ച ഉണ്ടാകൂയെന്നും വെളിപ്പെടുത്തി ഹോളിവുഡ് നടി ക്രിസ്റ്റൻ സ്റ്റുവെർട്ട്. ബൈസെക്ഷ്വൽ ആണെന്ന കാര്യം പരസ്യമായി പറയാതിരുന്നാൽ മാത്രമെ വലിയ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിക്കൂവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ക്രിസ്റ്റൻ പറയുന്നു.
നിങ്ങളുടെ ഗേൾഫ്രണ്ടിന്റെ കൈയും പിടിച്ച് പരസ്യമായി ഇറങ്ങി നടന്നാൽ മാർവൽ സിനിമകളിലൊന്നും അവസരം ലഭിച്ചേക്കില്ല എന്ന് തുറന്നുപറഞ്ഞവരുണ്ട്. അങ്ങനെയുള്ള മനുഷ്യർക്കൊപ്പം എനിക്ക് ജോലി ചെയ്യേണ്ട. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇനി ആരോടും ഒന്നും ഒളിച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് ക്രിസ്റ്റൻ പറഞ്ഞു
കരിയറിൽ ഉയരങ്ങളിലെത്തണമെങ്കിൽ ലൈംഗികത്വം മറച്ചുവെക്കണമെന്ന പഴഞ്ചൻ ചിന്തകളാണ് ചിലർക്ക്. നിങ്ങളൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് അവർക്കിഷ്ടപ്പെടില്ല, പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ താത്പര്യം തോന്നുന്നുവെന്നത് അംഗീകരിക്കാൻ കഴിയില്ല എന്നൊക്കെ കേട്ടു. അന്നും ഇന്നും അതിനെ കാര്യമായി എടുത്തിട്ടില്ലെന്ന് താരം പറയുന്നു.
ട്വിലൈറ്റിലൂടെയാണ് ക്രിസ്റ്റൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. താനൊരു ബൈസെക്ഷ്വൽ ആണെന്ന കാര്യം ക്രിസ്റ്റൻ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.