നിമിഷ സജയൻ ഫഹദ് ഫാസിലിന്റെ നായികയാകുന്നു.ടേക്ക് ഓഫിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിലാണ് ഇവർ ഒന്നിക്കുന്നത്.ആദ്യമായാണ് ഇവർ നായികാനായകന്മാരാകുന്നത്. എന്നാൽ നിമിഷയുടെ ആദ്യ ചിത്രമായ തൊണ്ടി മുതലും ദൃക് സാക്ഷിയിൽ ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു.നേരത്തെ പാർവതി തിരുവോത്തിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്.
മാലിക്കിന്റെ ചിത്രീകരണം ഇന്നലെ ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. നീണ്ട ഇടവേളക്കുശേഷം ജലജ ഈ ചിത്രത്തിലൂടെ മടങ്ങിവരികയാണ്. ബിജു മേനോൻ, വിനയ് ഫോർട്ട്,ദിലീഷ് പോത്തൻ, അപ്പാനി ശരത് എന്നിവരാണ് മറ്റു താരങ്ങൾ.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് മാലിക്ക് നിർമ്മിക്കുന്നത്. 25 കോടിയാണ് ബഡ്ജറ്റ്.
ട്രാൻസ് പൂർത്തിയാക്കിയശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന സിനിമയാണ് മാലിക്ക്.സാനു ജോൺ വർഗീസാണ് കാമറ.സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്നു.സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു.മാലിക്കിന്റെ തിരക്കഥയും മഹേഷ് നാരായണന്റേതാണ്.അലക്സ് ഇ.കുര്യനാണ് പ്രൊഡ ക് ഷൻ കൺട്രോളർ.അടുത്ത വർഷം ഏപ്രിൽ മൂന്നിന് ആന്റോ ജോസഫ് ഫിലിം കമ്പനി മാലിക്ക് തിയേറ്ററിൽ എത്തിക്കും.അതേസമയം നിമിഷ സജയൻ നായികയായി എത്തുന്ന 41, തുറമുഖം,സ്റ്റാൻഡ് അപ്പ് എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.സിദ്ധാർത്ഥ് ഭരതന്റെ ജിന്നാണ് നിമിഷയുടെ അടുത്ത പ്രോജക്ട്.