പൃഥ്വിരാജ് ഗാർഡായി എത്തുന്ന റെയിൽവേ ഗാർഡ് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്നു.ഉണ്ണി ആറിന്റെ രചനയിലാണ് റെയിൽവേ ഗാർഡ് ഒരുങ്ങുന്നത്.നായികയെയും മറ്റു താരങ്ങളെയും ഒരു മാസത്തിനകം തീരുമാനിക്കുമെന്ന് ദീപു കരുണാകരൻ സിറ്റി കൗമുദിയോട് പറഞ്ഞു.
ഒരു റെയിൽവേ ഗാർഡിന്റെ ജീവിത പരിസരത്തിനൊപ്പം ഇന്ത്യൻ റെയിൽവേയും ചിത്രത്തിന്റെ ഭൂമികയായിരിക്കും.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചിത്രീകരണം ഉണ്ടാവും.കേരളവും ലൊക്കേഷനാണ്.തിരക്കഥ പൂർത്തിയായെന്നും മഴ മാറുന്ന സാഹചര്യത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും ദീപു കരുണാകരൻ പറഞ്ഞു.പൃഥിരാജിനെ നായകനാക്കി തേജാഭായി ആൻഡ് ഫാമിലി ദീപു കരുണാകരൻ സംവിധാനം ചെയ്തിരുന്നു.
ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്നത്. തുടർന്ന് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. മുരളിഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ഇൗ വർഷത്തെ മറ്റൊരു പ്രോജക്ട്.