bjp

തിരുവനന്തപുരം: ബി.ജെ.പി മുസ്ലീങ്ങളുടെ നിത്യ ശത്രുവല്ലെന്നും നല്ല ഭരണം കൊണ്ടുവരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും സമസ്ത ഉന്നതാധികാര സമിതി അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. ആരിഫ് മുഹമ്മദിനെ കേരള ഗവർണറായി നിയമിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കേന്ദ്രം ബി.ജെ.പി ഭരിക്കുന്ന വേളയിൽ ഉയർന്ന സ്ഥാനത്ത് മുസ്ലീമിനെ ഗവർണറായി നിയമിക്കുന്നത് വിരോധാഭാസമായി പലരും കാണുന്നുണ്ട്. എന്നാൽ ഉയർന്ന സ്ഥാനത്ത് ഒരു മുസ്ലീം വരുന്നത് മുസ്ലീംങ്ങളെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ആ നിലയ്ക്ക് ഏറെ സന്തോഷത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ആരിഫ് മുഹമ്മദിന് കാര്യനിർവഹണത്തിൽ നീതിയുക്തമായി പലതും ചെയ്യാൻ സാധിക്കട്ടെ'-അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളിൽ,​ പരിപാടികളിൽ ബി.ജെ.പിയോട് എതിർപ്പുണ്ടെങ്കിലും അവർ നല്ല ഭരണം കാഴ്ചവെച്ചാൽ അതിന് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.