ഈ ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് മനസിലായോ? ഇത് മറ്റാരുമല്ല ബോളിവുഡ് നടിയും സെയ്ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകളുമായ സാറ അലിഖാന്റെ പഴയ ചിത്രമാണ് ഇത്. ഫിലിം ഫെയറിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച താരത്തിന്റെ പഴയ ചിത്രം കണ്ട് ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടി.
അന്ന് സാറയ്ക്ക് 96 കിലോ ഭാരമുണ്ടായിരുന്നു. കോളംബിയയിൽ പഠിക്കുന്ന കാലത്ത് ഭക്ഷണത്തിന് നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. പി.സി.ഒ.ഡി മൂലമുള്ള ബുദ്ധിമുട്ടുകളും അന്ന് സാറയെ അലട്ടിയിരുന്നു. ചില്ലറ പ്രയത്നമൊന്നുമല്ല 96 ൽ നിന്ന് ഇന്ന് കാണുന്ന രീതിയിലേക്ക് മാറാൻ സാറ ചെയ്തത്.
താരത്തെ സഹായിക്കാൻ കരീന കപൂറിന്റെ ട്രെയിനറായ നമ്രിത് പുരോഹിത് എത്തിയതോടെ വിചാരിച്ചതിലും വേഗത്തിൽ വണ്ണം കുറഞ്ഞു. ഫുൾ ബോഡി വർക്കൗട്ടും ടെന്നിസ് കളിയും സ്ഥിരമാക്കി. കൂടാതെ ജങ്ക് ഫുഡ് പാടെ ഉപേക്ഷിച്ചു. അതിന് പകരം പ്രോട്ടീൻ ബാറുകൾ, സാലഡുകൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തി. ഈ പ്രയത്നങ്ങൾക്കൊടുവിലാണ് ഇന്ന് കാണുന്ന സാറയെ ബോളിവുഡിന് ലഭിച്ചത്.