coffee

ഒരു ചായയും കാപ്പിയും കഴിച്ചതിന് പ്രശസ്‌ത ഹാസ്യതാരം കിക്കു ഷർദ്ധയ്ക്ക് കൊടുക്കേണ്ടി വന്നത് 78,650 റുപ്യ! ബാലിയിൽ തന്റെ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കിക്കു. ഇതിനിടെയാണ് അവിടുത്തെ ഒരു ഹോട്ടലിൽ കയറി ഇദ്ദേഹം കാപ്പിയും ചായയും കുടിക്കാൻ തീരുമാനിച്ചത്. എന്നാൽ തനിക്ക് ലഭിച്ച ബില്ലിനെ കുറിച്ച് യാതൊരു പരാതിയും ഇല്ലെന്നാണ് കിക്കു പറയുന്നത്. തനിക്ക് ലഭിച്ച ഹോട്ടൽ ബില്ലിന്റെയൊപ്പം ട്വിറ്ററിൽ കിക്കു കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

My bill for 1 cappuccino and 1 tea is 78,650/- ,,,,,,, but I am not complaining 😜 as I am in Bali , Indonesia and this amount in their currency converts to ₹ 400/- in Indian currency #mehengaayee pic.twitter.com/rB6U6YgVnN

— kiku sharda (@kikusharda) September 3, 2019

'ഒരു കാപ്പുച്ചീനോയും, ചായയും കഴിച്ചതിന് എനിക്ക് ലഭിച്ച ബില്ലിൽ 78,650 റുപ്യ. പക്ഷെ ഞാൻ പരാതി പറയുകയല്ല. കാരണം ഞാൻ ബാലിയിലാണ്‌. ഇന്ത്യൻ കറൻസിയിൽ ഇത് 400 രൂപ മാത്രമെയുള്ളൂ.' എന്നാണ് കിക്കു ട്വിറ്ററിൽ കുറിച്ചത്. സംഭവം ഇത്രയയേ ഉള്ളൂ. ബില്ലിലെ തുക കണ്ട് ആദ്യം ഞെട്ടിപ്പോയ സോഷ്യൽ മീഡിയ യൂസേഴ്സ് കുക്കുവിന്റെ വിശദീകരണം വന്നതോടെ ശ്വാസം നേരെ വിട്ടു. വാസ്തവത്തിൽ 400 രൂപ മാത്രം ബില്ലായത് കൊണ്ടാണ് കിക്കുവിന് പരാതിയില്ലാത്തത്. ഇൻഡോനേഷ്യൻ കറൻസിയുടെ പേരാണ് റുപ്യ.