1. പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ കോടതി വെറുതെ വിട്ടത്, പ്രതികളുടെ ജീവപരന്ത്യം തടവ് ശിക്ഷറദ്ദാക്കി കൊണ്ട്. 9 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ കോടതി വിധി റദ്ദാക്കി ആണ് കോടതി എട്ടു പേരെ വെറുതെ വിട്ടത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.
2. 2015 സെപ്തംബറില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി 13 പ്രതികളില്‍ 9 പെരെ ജീവപര്യന്തം തടവിനും നാലു പേരെ മൂന്നു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധി ആണ് ഇപ്പോള്‍ റദ്ദാക്കിയത്. 2009-ല്‍ ആയിരുന്നു കേസിന് ആസ്പതമായ സംഭവം. 2009 ആഗസ്റ്റ് 21 ന് ആലപ്പുഴയിലേക്ക് പോവും വഴി ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിന് ഒടുവില്‍ പ്രതികള്‍ പോള്‍ എം ജോര്‍ജിനെ കുത്തി കൊലപ്പെടുത്തുക ആയിരുന്നു
3. എന്‍ഫോഴസ്‌മെന്റ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് തിരിച്ചടി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കസ്റ്റഡിക്കായി എന്‍ഫോഴ്സ്‌മെന്റിന് കീഴ് കോടതിയെ സമീപിക്കാം. കേസ് ഡയറി ഉള്‍പ്പെടെ മുദ്രവച്ച കവറില്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചില്ല എന്ന് കോടതി. ഇത് തെളിവുകള്‍ പരസ്യപ്പെടുത്തുന്നതിന് തുല്യമാവും എന്നും അത് അന്വേഷണത്തെ ബാധിക്കും എന്നും സുപ്രീംകോടതി
4. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് രണ്ട് മണിക്ക് റോസ് അവന്യൂകോടതി ആണ് എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ ഉത്തരവിറക്കുക. ജാമ്യം തള്ളിയാല്‍ കേസില്‍ ഇതുവരെ ലഭിച്ചു കൊണ്ടിരിക്കുന്ന അറസ്റ്റ് സംരക്ഷണം അവസാനിക്കും. 15 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തി ആയി എന്നും അതിനാല്‍ ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് വിടണം എന്നും സി.ബി.ഐ കോടതിയില്‍ ഉന്നയിക്കും
5. കളമശേരി എസ്.ഐയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. കളമശേരി എസ.്‌ഐയെ ഭീഷണി പെടുത്തിയിട്ടില്ല. എസ്.ഐ അമൃത് രംഗനാണ് അപമര്യാദയായി പെരുമാറിയത്. എസ്.ഐ പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം റെക്കാഡ് ചെയ്തു പ്രചരിപ്പിച്ചു. എസ്.ഐയുടെ നടപടി കൃത്യവിലോപം. മേലുദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം അടക്കം എസ്.ഐ റിക്കാര്‍ഡ് ചെയ്തു പ്രചരിപ്പിക്കാറുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.
6. എസ.്‌ഐയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം. അമൃത് രംഗനെതിരെ എതിരെ പരാതി നല്‍കും. തനിക്കെതിരെ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സി.പി.എം ഏരിയ സെക്രട്ടറിയുടെ കൂട്ടിച്ചേര്‍ക്കല്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി പൊലീസ് ജീപ്പില്‍ കയറ്റിയതിനെ ചോദ്യം ചെയ്തായിരുന്നു ഏരിയ സെക്രട്ടറിയുടെ ഫോണ്‍ വിളി
7. ഫോണ്‍ സംഭഷണത്തിന്റെ ശബ്ദരേഖ പിന്നീട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുക ആയിരുന്നു. കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവര്‍ത്തിക്കുന്നതു നല്ലതായിരിക്കും എന്ന സക്കീര്‍ ഹുസൈന്റെ മുന്നറിയിപ്പും താന്‍ ടെസ്റ്റ് എഴുതി പാസായത് ആണെന്നും എസ്.ഐ ആയി കളമശേരിയില്‍ തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന എസ്.ഐയുടെ മറുപടിയുമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായത്
8. യു.എന്‍.എ സാമ്പത്തിക ക്രമക്കേടില്‍ നാലുപേര്‍ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ അന്വേഷണ സംഘത്തിന്റെ നടപടി, ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്ക് എതിരെ. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലുപേര്‍ വിദേശത്ത് ഒളിവില്‍ ആണ് എന്നാണ് ക്രൈംബ്രാഞ്ച് നിഗമനം
9. യു.എന്‍.എയുടെ സാമ്പത്തിക ക്രമക്കേടില്‍ ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. തട്ടിപ്പും വ്യാജരേഖ ചമക്കലുമാണ് കുറ്റങ്ങള്‍. യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടി രൂപ എത്തിയെന്നും ഈ തുക ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റി എന്നുമായിരുന്നു പരാതി. കോടികളുടെ ക്രമക്കേട് ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണം എന്നായിരുന്നു ഇതേകുറിച്ച് അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശുപാര്‍ശ ചെയ്തത്
10. മഴ ശക്തമായതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ അതി ശക്തമായി തുടരുക ആണ്. ഷട്ടര്‍ കൂടുതല്‍ തുറന്നതിനാല്‍ നീരൊഴുക്ക് സെക്കന്റില്‍ 34 ക്യുബിക് മീറ്റര്‍ എന്നതില്‍ നിന്ന് 42.5 ക്യുബിക് മീറ്റര്‍ ആയി കൂടും. കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേ കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ പരിസര വാസികള്‍ പുഴയില്‍ ഇറങ്ങരുത് എന്ന് മുന്നറിയിപ്പ്. കരമാന്‍ തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു