prithviraj

ചലച്ചിത്രതാരം പൃഥ്വിരാജിന്റെ ഒരു ഫോൺകോൾ സോഷ്യൽ മീഡിയയെ മുഴുവൻ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരു പ്രമുഖ വസ്ത്രാലയത്തിന്റെ ഓണത്തോടനുബന്ധിച്ചുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിനിടയിലാണ് സംഭവം.

നറുക്കെടുപ്പിൽ തൊടുപുഴ സ്വദേശിയായ സിസിലിന് സമ്മാനം ലഭിച്ചു. ഇക്കാര്യം അറിയിക്കാനായി പൃഥ്വി സിസിലിനെ ഫോണിൽ വിളിച്ചു. ഞാൻ പൃഥ്വിരാജാണെന്ന് പറഞ്ഞപ്പോഴുള്ള സിസിലിന്റെ പ്രതികരണമാണ് ഏവരെയും ചിരിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജാണെന്ന് പറഞ്ഞപ്പോൾ ആദ്യം 'എങ്ങനെ' എന്നായി യുവാവ്. ഞാൻ സിനിമയിലൊക്കെ അഭിനയിക്കുന്ന പൃഥ്വിരാജാണ് നിങ്ങൾക്ക് നറുക്കെടുപ്പിൽ ഫോക്സ്‌വാഗൻ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ശബ്ദത്തിൽ ഒരു ഞെട്ടൽ പോലും ഇല്ലാതെ 'ഓക്കെ,​ ഓക്കെ താങ്ക്യൂ' എന്നായിരുന്നു യുവാവിന്റെ മറുപടി. ഫോണിൽ പറയുന്നത് കൃത്യമായി കേൾക്കാത്തതാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ കാരണം.

വീഡിയോ

ഇപ്പുറത്ത് പൃഥ്വി, അപ്പുറത്ത് പൃഥ്വിയെ പോലും ചിരിപ്പിച്ചയാള്‍ pic.twitter.com/WuZtcCcnII

— abin golden (@AbinGolden) September 5, 2019