loan-mela

കൊച്ചി: പീപ്പിൾസ് അർബൻ ബാങ്കിന്റെ പീപ്പിൾസ് ആശ്രയ ലോൺ സ്‌കീം (പി.എ.എൽ.എസ്) പ്രകാരം 41 യൂണിറ്റുകൾക്കായി വായ്‌പാ മേള സംഘടിപ്പിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടന്ന മേള ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം ചെയ്‌തു. വായ‌്പാ വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ടി. സൈഗാൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ കെ. ജയപ്രസാദ്, ഫാ. മെർട്ടൻ ഡിസിൽവ, ഭരണസമിതി അംഗങ്ങളായ എം.പി. സാജു, സി. ഗോപീകൃഷ്‌ണൻ, കെ.എൻ. ദാസൻ, കെ.കെ. വത്സലൻ, എ.കെ. സുരേന്ദ്രൻ, എം.ജെ. ബാബു, അസിസ്‌റ്രന്റ് ജനറൽ മാനേജർ മേഴ്‌സി മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.