1

വിഴിഞ്ഞം: കാഞ്ഞിരംകുളം നെല്ലിമൂട് ന്യൂ ശിശുവിഹാർ എൽ.പി സ്‌കൂളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സഹപാഠികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറി. കുട്ടികളിൽ ദാനശീലം വളർത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളിൽ ഇത്തരമൊരു പരിപാടി പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ചത്. സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രബിലകുമാരി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷൈജി ആർ.ദാസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപികമാരായ ലേഖ, രേഖ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും സ്‌കൂളിലെ അനദ്ധ്യാപകരായ ജീവനക്കാർക്ക് വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.