puthumala

കൽപ്പറ്റ: ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവിക മരങ്ങളുടെ നാശവും നീരൊഴുക്ക് തടസപ്പെടുത്തിയതുമാണ് പുത്തുമലയിലെ ഉരുൾപൊട്ടലിന് കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞു. പുത്തുമല ദുരന്തഭൂമി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തുമലയിലെ ദുരന്തം സാധാരണ മണ്ണിടിച്ചിലല്ലെന്ന വിദഗ്‌ദ്ധരുടെ അഭിപ്രായം വിശ്വസിക്കാനാകില്ല. ടെക്‌നിക്കൽ അറിവ് മാത്രമുള്ള വിദഗ്‌ദ്ധർ എന്തും എഴുതി വിടുന്നവരാണെന്നതാണ് അനുഭവം.

കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിലും അദ്ദേഹം സംസാരിച്ചു. പ്രകൃതിവിഭവങ്ങളെ നേരിട്ട് ആശ്രയിക്കുന്ന സാധാരണക്കാർ പ്രകൃതിയെ നശിപ്പിക്കുന്നവരല്ലെന്ന് ഗാഡ്ഗിൽ പറഞ്ഞു. വൻകിടക്കാരാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. മുള വെട്ടി ഉപജീവനം നടത്തുന്ന സാധാരണക്കാരെ നമുക്കറിയാം. എന്നാൽ വൻ തോതിൽ മുള വെട്ടുന്ന വ്യവസായ പ്രമുഖരെ നാം വിസ്‌മരിക്കുകയാണെന്നും ഗാഡ്ഗിൽ പറഞ്ഞു. അഡ്വ. പി. ചാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.