ന്യൂഡൽഹി: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ശ്രേഷ്ഠ സർവകലാശാല പദവി ഡൽഹി സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരബാദ് സർവകലാശാല, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ഖരഗ്പൂർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ചു. എംപവേഡ് എക്സ്പേർട്ട് കമ്മിറ്റിയുടെ ഉപദേശ പ്രകാരം യു.ജി.സി ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രസ്തുത സ്ഥാപനങ്ങൾക്ക് ഈ പദവി നൽകിയത്. സ്വകാര്യ സർവകലാശാലകളായ അമൃത വിദ്യാപീഠം (തമിഴ്നാട്), ജാമിയ ഹംദർദ് സർവകലാശാല, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (ഒഡിഷ) ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് (മൊണാലി) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശ്രേഷ്ഠ പദവി നൽകും.