table-tennis
table tennis

തിരുവനന്തപുരം: വൈ.എം.സി.എ -ഐ.ഒ.സി.എൽ ആൾ കേരള ഓപ്പൺ പ്രൈസ്‌ മണി ടേബിൾ ടെന്നിസ് ടൂർണമെന്റ് നാളെയും മറ്രെന്നാളുമായി നടക്കും. തിരുവനന്തപുരം വൈ.എം.സി.എ -ടേബിൾ ടെന്നിസ് അക്കാഡമിയിൽ നടക്കുന്ന ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി 250-ഓളം താരങ്ങൾ പങ്കെടുക്കും. വൈ.എം.സി.എയും തിരുവനന്തപുരം ടേബിൾ ടെന്നിസ് അസോസിയേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.