joju-

ജോസഫ് എന്ന ഫാമിലി ഹിറ്റിന് ശേഷം പൊറിഞ്ചു മറിയം എന്ന മാസ് ജോഷി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന മാസ് ചിത്രത്തിലെ ആക്ഷൻ ഹീറോ പരിവേഷത്തിന്റെ തിളക്കത്തിലാണ് ജോജു ഇപ്പോൾ. കൂടാതെ ജോജുവും നിമിഷയും പ്രധാന വേഷങ്ങളിൽ എത്തിയ ചോല എന്ന സനൽകുമാർ‌ ശശിധരൻ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ പ്രദർ‌ശിപ്പിക്കുന്നുമുണ്ട്. പൊറിഞ്ചു മറിയം ജോസിലെ ഒരു മാസ് ആക്ഷന്‍ ഹീറോ പരിവേഷം താൻ എന്നെന്നും ആഗ്രഹിച്ചിരുന്നുവെന്ന് ജോജു വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

മോഹൻലാലാണ് എന്റെ ഹീറോ. സിനിമയിൽ എത്തിയപ്പോൾ മുതൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവിൽ ജോഷി ചിത്രമായ റൺ ബേബി റണ്ണിൽ ലാലേട്ടനോട് ഡയലോഗ് പറയുന്ന ഒരു രംഗം ലഭിച്ചു. അത് താൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമാണെന്നും ജോജു വെളിപ്പെടുത്തി.

പൊറിഞ്ചു മറിയം ജോസ് പോലെ ഒരു മാസ് ആക്ഷൻ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടു മുതൽ ഉണ്ട്. ജോഷി സർ ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ അപ്പോൾ തന്നെ പ്രോജക്ടിന് ഓക്കെ പറയുകയായിരുന്നുവെന്നും ജോജു പറഞ്ഞു.