ഗുരുവായൂർ: പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകിയതിനെ തുടർന്ന് വിവാഹ പാർട്ടിക്കാർ തമ്മിൽ ഉന്തും തള്ളും. മുഹൂർത്ത സമയം കുറവായതിനെ തുടർന്നുണ്ടായ തിരക്കിനിടയിലാണ് സംഭവം.
രാവിലെ പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകിയതിനെ തുടർന്ന് മുഹൂർത്തസമയം തന്നെ വിവാഹം നടത്താനായിരുന്നു ഉന്തും തള്ളും വിവാഹ സംഘങ്ങൾ തങ്ങളുടെ വധുവിനെയും വരനെയും മണ്ഡപത്തിലേക്ക് കയറ്റാൻ തിടുക്കം കൂട്ടിയതോടെ തിരക്ക് വർദ്ധിച്ചു. രാവിലെ ക്ഷേത്രത്തിൽ പന്തീരടി പൂജയ്ക്ക് നടയടച്ച് 9.10നാണ് തുറന്നത്. ഒമ്പതിനും 9.30നും ഇടയ്ക്കായിരുന്നു വിവാഹങ്ങളുടെ മുഹൂർത്തം.
നട തുറന്നപ്പോൾ കല്യാണക്കാരെല്ലാം ഒന്നിച്ച് മണ്ഡപങ്ങളുടെ അടുത്തേക്ക് തള്ളിക്കയറി. വധൂവരൻമാർക്കൊപ്പം ഫോട്ടോ - വീഡിയോഗ്രാഫർമാരും തള്ളിക്കയറാൻ മത്സരിച്ചു. തിരക്കിനിടിലൂടെ വധുവിനെ മണ്ഡപത്തിലേക്ക് കയറ്റാനും താലികെട്ട് കഴിഞ്ഞ് താഴെയിറക്കാനുമായിരുന്നു ബന്ധുക്കൾ പാടുപെട്ടത്. 106 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രത്തിൽ നടന്നത്.