കോഴിക്കോട്: ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യി​ദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ശൂന്യമായ അവസ്ഥയി​ലേക്കാണ് കൊണ്ടുപോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തി​യ മുസ്ളിം ലീഗ് അഖി​ലേന്ത്യാ ജനറൽ സെക്രട്ടറി​ പി​.കെ കുഞ്ഞാലി​ക്കുട്ടി​ എം. പി​ പറഞ്ഞു.എന്നാൽ തി​രഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ വർഗ്ഗീയത ഇളക്കി​ വി​ട്ട് വോട്ടും നേടും.എതി​രാളി​കളെ മുഴുവർ അഴി​ക്കുള്ളി​ലാക്കി​ ഭരണം മുന്നോട്ട് കൊണ്ട് പോകാനാണ് കേന്ദ്ര സർക്കാർ ശ്രമി​ക്കുന്നത്.

ചടങ്ങി​ൽ സംസ്ഥാന പ്രസി​ഡന്റ് പാണക്കാട് സയ്യി​ദ് മുനവ്വറലി​ ശി​ഹാബ് തങ്ങൾ അദ്ധ്യക്ഷത വഹി​ച്ചു.മുസ്ളിം ലീഗ് അഖി​ലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി​ ഇ ടി​ മുഹമ്മദ് ബഷീർ എം.പി​, പി​.വി​ അബ്ദുൾ വഹാബ് എം. പി​, കെ. എം ഷാജി​ എം.എൽ.എ , അഖി​ലേന്ത്യാ സീനി​യർ വൈസ് പ്രസി​ഡന്റ് അബ്ദുൾ സമദ് സമദാനി​, പാണക്കാട് സയ്യി​ദ് സാദി​ഖലി​ ശി​ഹാബ് തങ്ങൾ, സി​.ടി​ അഹമ്മദലി​, എം.സി​ മായി​ൻഹാജി​ തുടങ്ങി​യവർ ചടങ്ങി​ൽ പങ്കെടുത്തു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി​ പി​.കെ ഫി​റോസ് സ്വാഗതം പറഞ്ഞു.