റാസൽഖൈമ: യു.എ.ഇയിൽ റോഡപകടങ്ഹൾ കുറയ്ക്കുന്നതിന് 3 ഡി സീബ്ര ക്രോസിംഗുകൾ നടപ്പാക്കി. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡിലാണ് ആദ്യത്തെ ത്രീഡി സീബ്ര ക്രോസിംഗ് നിലവിൽ വന്നത്. മറ്റിടങ്ങലിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കാൽനടയാത്രക്കാർക്കുള്ള ക്രോസിംഗ് റോഡിൽ നിന്ന് ഉയർന്നു നിൽക്കുന്നതായി തോന്നുന്നതിനാൽ പെട്ടെന്നു ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുമെന്നതാണ് ഇതിന്റെ നേട്ടം.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായതായി റാസൽഖൈമ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ നഖ്ബി പറഞ്ഞു. ഇതു കാൽനടയാത്രക്കാരുടെ സുരക്ഷ വർർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൽനടയാത്രക്കാർക്കു പരിഗണന നൽകാത്ത ഡ്രവർമാർക്ക് 500 ദിർഹവും ലൈസൻസിൽ ആറു ബ്ലാക് പോയിന്റുമാണ് ശിക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.