ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ഗാനം പുറത്തെത്തി. മോഹൻലാലും വൈക്കം വിജയലക്ഷ്മിയും ചേർന്ന് പാടിയ കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മനോഹരമായ ഗാനം ഹിറ്റാകുമെന്ന് ആരാധകർ പറയുന്നു.
ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. സന്തോഷ് വർമ്മയുടേതാണ് വരികൾ. വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്. ഒടിയനു ശേഷം മോഹൻലാൽ പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട് ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രാഹകൻ.