മോഡേൺ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുള്ള താരമാണ് മീര നന്ദൻ. കവിഞ്ഞ ദിവസം മീര നന്ദൻ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനെതിരെയും രൂക്ഷമായ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് താരം. ഗ്ലാമർ ചിത്രങ്ങൾ വീണ്ടും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് മീരയുടെ മറുപടി.
നിങ്ങളുടെ മുൻവിധികൾ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിനു അടിക്കുറിപ്പായി കുറിച്ചു. നടിക്ക് പിന്തുണയുമായി രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ധ, അനുമോൾ തുടങ്ങിയവരും എത്തി.
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീരയുടെ അരങ്ങേറ്റം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടിയ താരം ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോൾ.