മണ്ണുകൊണ്ടുണ്ടാക്കുന്ന വീടുകൾക്ക് അധികം ആയുസില്ലെന്നാണ് പലരുടെയും വിചാരം. എന്നാൽ ആ ധാരണകളെ തിരുത്തിക്കുറിക്കുകയാണ് രേവതി കാമത്ത് എന്ന വനിതാ ആർക്കിടെക്ട്. തലസ്ഥാനത്ത് മൺവീടുണ്ടാക്കി താമസിക്കുന്ന ആർക്കിടെക്ട് ജി. ശങ്കറിനെപ്പോലെ രേവതിയും കഴിയുന്നത് ഇത്തരത്തിലൊരു മൺവീട്ടിലാണ്. 27 വർഷമായി രേവതി ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്.
ഹരിയാനയിലെ ഫരീദാബാദിനു സമീപം ആനങ്ക്പൂർ എന്നൊരു കൊച്ചുഗ്രാമത്തിലാണ് രേവതിയുടെ മൺവീടുള്ളത്. രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ മുത്തശ്ശന്റെ ജന്മദേശം കൂടിയായിരുന്നു ഇവിടം. ഈ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് രേവതി കാമത്തിലൂടെയാണ്. 1990 ലാണ് ആർക്കിടെക്ടായ രേവതി ചെളി കൊണ്ടുള്ള വീടുകൾ എന്ന ഐഡിയയുമായി ഇന്ത്യയു
ടെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
ലാറി ബേക്കർ ഉൾപ്പെടെയുള്ളവർ ചെലവുകുറഞ്ഞ വീടുകളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ എങ്ങനെ ചെലവ് കുറഞ്ഞ വീടുകൾ വയ്ക്കാം എന്നതിനെ കുറിച്ചാണ് രേവതി കാമത്ത് പറയുന്നത്. രേവതിയുടെ വീട്ടിൽ ഒരുതരി പോലും സിമന്റ് ഇല്ലെന്നു പറയുമ്പോൾ ആർക്കും ആദ്യം വിശ്വാസം വരില്ല
.
BAMBOOCREATE എന്ന വിപ്ലവകരമായ കൺസ്ട്രക്ഷൻ മെറ്റീരിയൽ ഉപയോഗിച്ചാണ് രേവതിയുടെ വീടിന്റെ നിർമ്മാണം. മേൽക്കൂരയിൽ പുല്ല് പാകിയാണ് നിർമ്മിച്ചിരിക്കുന്നത് . വെയിലിൽ ഉണക്കിയ ചെളി കട്ടകൾ കൊണ്ടാണ് രേവതി വീട് കെട്ടിയുയർത്തിയത്.
64 കാരിയായ രേവതി ഇന്ത്യയിലുടനീളം അനേകം മനോഹരമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഡസർട്ട് റിസോട്ട്, ലക്ഷ്മൺ സാഗർ റിസോട്ട് , ഭോപ്പാലിലെ ട്രൈബൽ ഹെറിട്ടേജ് മ്യൂസിയം എന്നിവ അവയിലുൾപ്പെടുന്നു.