മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിയുടെ സൗന്ദര്യം എന്നും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുറുണ്ട്. വിദേശികൾക്ക് പോലും താരത്തിന്റെ പ്രായം 68 ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതാണ് വീഡിയോ
വീഡിയോയിൽ വിദേശികൾ മിക്കവരും മമ്മൂട്ടിയുട പ്രായം 35 മുതൽ 50 വരെയാണെന്ന് പറയുന്നത്. അതിൽ ഉഗാണ്ടയിൽ നിന്നുള്ള മമ്മൂട്ടയുടെ പൊലീസ് ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട്. താരത്തിന്റെ യഥാർത്ഥ പ്രായം 68 ആണെന്ന് പറയുമ്പോഴുള്ള അമ്പരപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്. സെപ്റ്റംബർ 7 നാണ് മമ്മൂട്ടിക്ക് 68 വയസ് തികയുന്നത്.രമേശ് പിഷാരഡി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും.