പട്യാല : ഇന്നലെ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സിലെ ട്രിപ്പിൾ ജമ്പിൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് അർപ്പീന്ദറിനെ പിന്നിലാക്കി മലയാളി താരം കാർത്തിക് ഉണ്ണി കൃഷ്ണൻ സ്വർണം നേടി. കാർത്തിക് 16.8 മീറ്റർ ചാടിയപ്പോൾ അർപ്പീന്ദറിന് 16.35 മീറ്ററേ ചാടാനായുള്ളൂ.
വനിതകളുടെ ലോംഗ് ജമ്പിൽ 6.01 മീറ്റർ ചാടി കേരളത്തിന്റെ മരീൻ ജോർജ് ഒന്നാമതെത്തി. പുരുഷൻമാരുടെ 4 x 400 മീറ്റർ റിലേയിൽ മലയാളികളായ നോഹ് നിർമ്മൽ ടോം, കെ.എസ്. ജീവൻ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് എന്നിവരടങ്ങിയ ടീം സ്വർണത്തിലെത്തി.