ദൈവികതത്വങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രചരിക്കുന്നതിനു വേണ്ടി രചിക്കപ്പെട്ട കഥകളാണിവ എന്നു പറയാം. പഴയ കഥകൾ എന്നാണ് പുരാണം എന്ന വാക്കിന്റെ അർത്ഥം. ഇന്ത്യയുടെ കഥാസമ്പത്തിനെ അനശ്വരമാക്കുന്നു നമ്മുടെ പുരാണങ്ങൾ. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് അവയെക്കുറിച്ച് മനസിലാക്കാം
ബ്രഹ്മപുരാണം
പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് പറയുന്നു. ആദിപുരാണം എന്നും പറയുന്നു. ദേവന്മാർ, അസുരന്മാർ എന്നിവരുടെ ജീവിതം, പ്രവർത്തികൾ എന്നിവയെല്ലാം ഇതിൽ വിവരിക്കുന്നു. കൂടാതെ ചില ക്ഷേത്രങ്ങളെക്കുറിച്ചും വിവരിക്കുന്നു.
ഭാഗവതം
ഭഗവാനെ ആരാധിക്കുന്ന രീതിയാണിതിൽ. ഭഗവാൻ എന്നാൽ വിഷ്ണു. ഇതിൽ ഭക്തി, അഹിംസ എന്നിവയാണ് പ്രധാനമായും പറയുന്നത്.
വിഷ്ണു പുരാണം
വിഷ്ണുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് എഴുതിയിരിക്കുന്നു.
അഗ്നിപുരാണം
ആഗ്നേയ പുരാണം എന്നും വിളിക്കുന്നു. അഗ്നിഭവാൻ വസിഷ്ഠന് നൽകുന്ന ഉപദേശം പിന്നീട് വസിഷ്ഠൻ വേദവ്യാസനും അദ്ദേഹമത് സൂതനും സൂതൻ നൈമിശാരണ്യത്തിലെ മഹർഷിമാർക്കും നൽകി. ശാസ്ത്രങ്ങൾ, ദർശനങ്ങൾ എന്നിവയടങ്ങിയ പുരാണം.
ഭവിഷ്യപുരാണം
ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത്.
ശിവപുരാണം
ഭഗവാൻ ശിവനെക്കുറിച്ചുള്ള പുരാണം.
കൂർമ്മ പുരാണം
ഈ പുരാണത്തിന്റെ മിക്കവാറും ഭാഗങ്ങളും നഷ്ടമായി. വിഷ്ണുവിന്റെ കൂർമ അവതാരത്തെക്കുറിച്ച് പറയുന്ന പുരാണം.
മാർക്കണ്ഡേയ പുരാണം
മാർക്കണ്ഡേയൻ നടത്തുന്ന വിവരണങ്ങൾ. പ്രളയത്തിനുശേഷം എന്ത് സംഭവിച്ചു എന്ന് ചിരഞ്ജീവിയായ മാർക്കണ്ഡേയൻ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുന്നു.
വരാഹ പുരാണം
വിഷ്ണുവിന്റെ ഒരു അവതാരമാണ് വരാഹം. വരാഹം ആഖ്യാതാവുന്ന രീതിയിൽ രോമഹർഷണൻ മുനിമാർക്ക് പറഞ്ഞുകൊടുക്കുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്നു.
ലിംഗപുരാണം
രോമഹർഷണൻ ശിവന്റെ ഭക്തരായ മുനിമാർക്ക് നൽകുന്ന ഉപദേശങ്ങൾ.
ബ്രഹ്മവൈവർത്ത പുരാണം
കൃഷ്ണന്റെ മഹിമകളെ വർണിക്കുന്നു.
നാരദേയ പുരാണം
ബ്രഹ്മാവിന്റെ പുത്രന്മാർ പരമാത്മാവിന്റെ തത്വങ്ങൾ വെളിപ്പെടുത്തുന്നു. നൈമിശാരണ്യത്തിൽ വസിക്കുന്ന മുനികൾക്ക് സൂതപൗരാണികൻ ഈ തത്വങ്ങൾ വിവരിച്ചു കൊടുക്കുന്നു.
മത്സ്യപുരാണം
മഹാവിഷ്ണുവിന്റെ മത്സ്യാവതാരരൂപത്തിൽ വൈവസ്വത മനു എന്ന ആദ്യ മനുഷ്യന് ഉപദേശങ്ങൾ നൽകുന്നു. സുതമുനിയാണിത് പറയുന്നത്.
പദ്മപുരാണം
വലിപ്പത്തിൽ രണ്ടാം സ്ഥാനം. വിഷ്ണുവിന്റെ വർണന. വിഷ്ണു ധ്യാനിക്കുമ്പോൾ ഉണ്ടായ പത്മമാണ് ഭൂമി എന്ന് കരുതപ്പെടുന്നു.
വാമന പുരാണം
വിഷ്ണുവിന്റെ ഒരവതാരമായ വാമനനെക്കുറിച്ചുള്ള പുരാണം.
സ്കന്ദപുരാണം
ശിവ- പാർവതി പുത്രനായ കാർത്തികേയന്റെ ലീലകൾ എഴുതപ്പെട്ടിരിക്കുന്നു. ശിവന്റെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് ഇതിൽ പറഞ്ഞിരിക്കുന്നു.
ബ്രഹ്മാണ്ഡ പുരാണം
ബ്രഹ്മാണ്ഡത്തെക്കുറിച്ച് ബ്രഹ്മാവ് വിവരിക്കുന്ന ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.