
വൃക്കയിലെ കല്ല് കാരണം ക്ലേശം അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗശമനത്തിന് സഹായിക്കുന്ന ചില ഭക്ഷണക്രമം അറിഞ്ഞിരിക്കാം.
വാഴപ്പിണ്ടി വെള്ളം ചേർക്കാതെ വേവിച്ച് കഴിക്കുക.സെലറി ജ്യൂസ് ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാൻ ഉത്തമമാണ്. ഇത് വൃക്കയിലെ കല്ല് വേഗത്തിൽ നീക്കും.
തുളസിയില നീരും ഒരു ടേബിൾ സ്പൂൺ തേനും ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. വൃക്കയിലെ കല്ലും വേദനയും നീങ്ങും. പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് വൃക്കയിലെ കല്ല് അകറ്റാൻ സഹായിക്കും.
ഉലുവ രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ അതേ വെള്ളത്തിൽ പിഴിഞ്ഞ് വെറുംവയറ്റിൽ കഴിക്കുക. മല്ലിയില കഴിയ്ക്കുന്നതും മികച്ച പ്രതിവിധിയാണ്. വൃക്കയിൽ കല്ല് ഉണ്ടെങ്കിൽ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക.