അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകൾ അവകാശങ്ങൾ സ്ഥാപിച്ചെടുത്തിരിക്കുമെന്ന മുന്നറിയിപ്പുമായി ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി രംഗത്ത്. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വർഷമാകുന്നുവെന്നും എന്നാൽ ശബരിമലയിൽ പോകാനെത്തിയ സ്ത്രീകളെ മാനസാന്തരപ്പെടുത്തി തിരിച്ചയക്കാനാണ് സർക്കാരും പൊലീസും ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'അടുത്ത മണ്ഡലകാല മെത്താറായി. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വർഷം തികയാൻ പോകുന്നു. ലിംഗനീതിയുമായ് ബന്ധപ്പെട്ട ശബരിമല വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ഒരു വർഷക്കാലമായ് സംസ്ഥാന സർക്കാർ എന്തൊക്കെ ചെയ്തു. സ്ത്രീകൾ ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ടോ എന്ന് പരിശോദിക്കാനായ് മുക്കിന് മുക്കിന് പോലീസ് പരിശോദന ഏർപ്പെടുത്തി. ആരെങ്കിലും പോകാനായ് എത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവരെ മാനസാന്തരപ്പെടുത്തി തിരിച്ചയക്കാൻ പോലീസിന് പ്രത്യേക ട്രെയിനിംഗ് നല്കി. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കണ്ടെത്താൻ സ്ത്രീകളുടെഐഡന്റിറ്റി കാർഡ് പരിശോദന നടത്തുന്നു . മാത്രമല്ല യുവതികളെ കണ്ടെത്താൻ സാധ്യമായ എല്ലാ ഇടങ്ങളിലും ക്യാമറ സ്ഥാപിച്ചു . ചുരുക്കി പറഞ്ഞാൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അടുത്ത മണ്ഡലകാലം വരുന്നു. ആത്മാഭിമാനമുള്ള സ്ത്രീകൾ അവകാശങ്ങൾ സ്ഥാപിച്ചെടുത്തിരിയ്ക്കും.'