ലണ്ടൻ- ബ്രിട്ടനിലെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ‘സമീക്ഷയുടെ’ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളിൽ ലണ്ടന് അടുത്തുള്ള ഹീത്രോവിൽ വെച്ച് നടക്കുന്നു. സെപ്തംബര്‍ 7നു നടക്കുന്ന സമീക്ഷയുടെ മൂന്നാമത് പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുന്നത് സഖാവ്. എം. സ്വരാജ് എംഎൽഎ ആണ്. അന്നേ ദിവസം തന്നെ നടക്കുന്ന സാംസ്‌കാരിക സെമിനാർ ഉദ്ഘാടനം പണ്ഡിതനും, പ്രഭാഷകനും കേരളത്തിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രൊഫ. സുനിൽ പി ഇളയിടം നിര്‍വഹിക്കും. ഹീത്രോവിലെ സെയിന്റ് മേരിസ് ചർച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്ന പൊതു സമ്മേളനവും സാംസ്‌കാരിക സെമിനാറും വമ്പിച്ച വിജയമാക്കാൻ സമീക്ഷ അംഗങ്ങൾ പരമാവധി പരിശ്രമിക്കുകയാണ്.
ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8 നു, സെയിന്റ് ഡേവിഡ് റോമൻ കാത്തോലിക് ചർച് ഹാളിൽ, രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന പ്രതിനിധി സമ്മേളനം യുകെയുടെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം വരുന്ന സമ്മേളന പ്രതിനിധികളെ M സ്വരാജ് M L A അഭിസംബോധനം ചെയ്തു കൊണ്ട് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയുന്നതാണ്.
മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന നൂതന ആശയാവിഷ്‌കാരങ്ങൾക്കു നേതൃത്വം നല്‍കുന്ന ‘സമീക്ഷയുടെ’ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികൾ ആവാനും സെപ്റ്റംബർ 7 നു നടക്കുന്ന സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം വിജയിപ്പിക്കാനും മുഴുവൻ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യർത്ഥിച്ചു