1. മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിച്ചു നീക്കാത്തതില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. മരടിലെ ഫ്ളാറ്റ് ഈ മാസം 20 ാം തീയതിയ്ക്കകം പൊളിച്ച് റിപ്പ്ാര്‍ട്ട് നല്‍കണം. ഈ 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നും സുപ്രീംകോടതി.
2. കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും സര്‍ക്കാരിനും സുപ്രീംകോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ജഡ്ജി ഹരി പ്രസാദ് ആര് എന്ന് ചോദ്യം. സുപ്രീം കോടതി വിധി മറികടന്ന് ഉത്തരവ് ഇറക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.. ജുഡീഷ്യല്‍ അച്ചടക്കം എന്തെന്ന് ജഡ്ജിയക്ക് അറിയില്ലേ എന്ന് ചോദിച്ച കോടതി, കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സര്‍ക്കാരിനും സുപ്രീംകോടതിയുടെ വിമര്‍ശനം, സുപ്രീം കോടതി വിധി നിരന്തരം കേരളത്തില്‍ ലംഘിക്കപ്പെടുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര. ചീഫ് സെക്രട്ടറിയ്ക്കും ഹൈക്കോടതി ജഡ്ജിയ്ക്കുമെതിരെ നടപടി എടുക്കണമെന്നും അരുണ്‍ മിശ്ര പറഞ്ഞു
3. കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സരേന്ദ്രന്‍, കെ ടി ജലീല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലെ ഓഫീസിലേക്ക് പോകും. ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു..
4. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി ആണ് മരിച്ചത്. കൊല്ലം പരവൂര്‍ പുത്തന്‍കുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി
5. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്
6. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കുറുമാലി,കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. പുഴയില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്