haritham-sundarm

നായ്ക്കൾ സ്നേഹമുള്ള കൂട്ടുകാരാണ്. അതിരുകളില്ലാത്ത സ്നേഹത്തിന് വേണ്ടിയുള്ള അവസാനിക്കാത്ത അന്വേഷണമാണ് നായ്ക്കൾക്ക് മനുഷ്യ ഹൃദയത്തിൽ ഇടം നേടിക്കൊടുത്തത്. അർത്ഥം അനർത്ഥമായി കാണാത്ത, ഉപാധികളില്ലാത്ത സ്നേഹം തരുന്നവർക്ക് നായ്ക്കളുടെ മനിസിൽ ഒരിടമുണ്ട്. അത് ഇടറുന്നതല്ല, ഉറച്ചത് തന്നെയാണ്. കൂർമ്മ ബുദ്ധിയും കുറുമ്പും കളികളുമൊക്കെയായി സ്വീകരണമുറിയിൽ പോലും ചർച്ചയാവുകയാണ്. വൈകാരികതയുടെ അദൃശ്യമായ നൂൽചരടുകൾക്കൊണ്ട് അവർ കീഴടക്കിയ മനസുകൾ ചില്ലറയൊന്നുമല്ല. പിരിയുമ്പോൾ വിതുമ്പിപ്പോകും വിധം ഒരു ഹൃദയബന്ധമുണ്ടാക്കി അവൻ യജമാനന്റെ അധിനിവേശമാകും. കള്ളം പറയാനറിയാത്ത കുരുന്നു മനസുകളിൽ കയറിയും, കള്ളന്മാരെ തുരത്തി വീട്ടുകാരുടെ പ്രീതി നേടി. പകരം വയ്ക്കാനാവാത്ത ആ ചാതുര്യം നായ്ക്കൾക്ക് സ്നേഹിതരെ മാത്രമല്ല, ആരാധകരെയും നേടിക്കൊടുത്തു.

നായയെ വളർത്തുന്നവർ എന്നും പറയുന്ന ഒരു പരാതിയുണ്ട്, പറയുന്നത് കേൾക്കുന്നില്ല? ഒന്ന് പഠിപ്പിക്കുമോ എന്നൊക്കെ, എന്നാൽ മിക്കപ്പോഴും ആരെയും പഠിപ്പിക്കാൻ കിട്ടാറില്ല. ഒടുവിൽ വീട്ടുകാരുടെ ചില അനുസരണകൾക്ക് വഴങ്ങി അവർ അങ്ങനെ കഴിയും. ചിലതൊക്കെ ഒത്താൽ ഒത്തു. ചിലതിനെ പിന്നീട് ഉപേക്ഷികയെ വഴിയുള്ളൂ. യജമാനരുടെ അത്തരം പരാതികളും അസൗകര്യങ്ങളും ആയുധമാക്കി ഒരു കെന്നൽ ആരംഭിച്ചാൽ അത് മികച്ച സംരഭമാകും. ആ വഴിക്ക് ഒന്ന് തിരിഞ്ഞാലോ എന്ന് ആറ്റുകാലിലെ അരുണും ചിന്തിച്ചു തുടങ്ങി. അരുണിന്റെ നായ് പരിശീലന കേന്ദ്രത്തിന്റെ വിശേഷങ്ങളറിയാം.