chandrayan

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങൾ ദശലക്ഷം കോടികൾ മുടക്കി വർഷങ്ങളോളം ചെലവഴിച്ചാണ് ചന്ദ്രനിലേക്ക് ഉപഗ്രഹം അയയ്ക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നതെങ്കിൽ ഒരു ബോളിവുഡ് സിനിമ പിടിക്കുന്ന ചെലവിൽ ഐ.എസ്.ആർ.ഒ ഒരുക്കിയത് ലോകാത്ഭുതമെന്ന് തന്നെ പറയാം. കാരണം ഒരു സിനിമ പിടിക്കുന്ന ചെലവിലാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ അമ്പിളിമാമനെ തേടിയുള്ള യാത്ര ഒരുക്കിയത്. ബഹിരാകാശ രംഗത്ത് ഇന്ത്യയെ വികസിത രാജ്യങ്ങൾക്കൊപ്പമെത്തിക്കുന്ന ചന്ദ്രയാൻ പദ്ധതിയുടെ പ്രത്യേകതകൾ.

ചന്ദ്രയാൻ - 2

മൊത്തം ചെലവ് 978 കോടി രൂപ

പേലോഡ് 603 കോടി

വിക്ഷേപണ റോക്കറ്റ് 375 കോടി

ജി.എസ്.എൽ.വി മാർക് ത്രീ റോക്കറ്റിലാണ് വിക്ഷേപണം

പേലോഡിൽ ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രജ്ഞാൻ) എന്നിവ

ലാൻഡറിലും റോവറിലും ദേശീയ പതാക പെയിന്റ് ചെയ്യും

റോവറിന്റെ ചക്രങ്ങളിൽ അശോക ചക്രം പതിക്കും

മൂന്നും ഒറ്റ മോഡ്യൂളായി റോക്കറ്റിൽ ഘടിപ്പിക്കും.

മോഡ്യൂളിന്റെ മൊത്തം ഭാരം 3.8 ടൺ

ലാൻഡറിന്റെ അകത്താണ് റോവർ

റോക്കറ്റ് ഭൂഭ്രമണപഥത്തിൽ എത്തുമ്പോൾ മോഡ്യൂൾ വേർപെടും

മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രയാണം ചെയ്യും

ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെടും

ശാസ്‌ത്രീയ ഉപകരണങ്ങളുമായി ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യും

ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡ് ചെയ്യും

അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും.

ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണങ്ങൾ നടത്തും

 അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ റോവർ ഇറക്കിയിട്ടുള്ളത്. ഈ ക്ലബിലേക്കാണ് ഇന്ത്യയും എത്തുന്നത്

 ദക്ഷിണ ധ്രുവത്തിലെ ഹീലിയം നിക്ഷേപം അളക്കുക എന്നതാണ് ചാന്ദ്രയാൻ രണ്ടിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്

 പേടകം വഹിച്ച് ബഹിരാകാശത്തേക്കു കുതിച്ചത് ജി.എസ്.എൽ.വി. മാർക്ക് 3 എം 1 റോക്കറ്റ് നിർമ്മിച്ചത് തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിലാണ്. വി.എസ്.എസ്. സി. ഡയറക്ടർ എസ്. സോമനാഥ് ആണ് ഇതിന്റെ മേൽനോട്ടം പൂർണ്ണമായും വഹിച്ചത്.