vava-suresh

കൊല്ലം ജില്ലയിൽ, അഞ്ചാലംമൂട് കഴിഞ്ഞ് പ്രാക്കുളം എന്ന സ്ഥലം. ഇവിടെ ഒരു വീട്ടിൽ ഗൃഹനാഥൻ രാവിലെ പശുവിന് കച്ചി കൊടുക്കുക്കാനായി തൊഴുത്തിനടുത്ത് എത്തി. ഇതിനോട് ചേർന്ന് നിർമ്മിച്ച ഒരു കുഴിയിലാണ് കച്ചി കൂട്ടി ഇട്ടിരിക്കുന്നത്. വടികൊണ്ട് കച്ചി എടുക്കുന്നതിനിടയിലാണ് ആ കാഴ്ച. ഒരു വാല് ആണ് ആദ്യം കണ്ടത്. സംശയമില്ല അണലി തന്നെ. വീട്ടുകാർ എല്ലാവരും ഓടിക്കൂടി. എല്ലാവരുടെയും മുഖത്ത് ഭയം. അതിന് ഒരു കാരണവുമുണ്ട്.ഈ വീട്ടിലെ ഗൃഹനാഥനെ, 20 വർഷം മുൻപ് അണലിയുടെ കടിയേറ്റ് അപകടാവസ്ഥയിലായിരുന്നു. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അദ്ദേഹത്തിന് ഉണ്ട്. വീണ്ടും വീട്ടിൽ ഒരണലി. അണലികടിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, അണലിയുടെ കടിയേറ്റ ആളിന്റെ ഓർമ്മളും കാണുക, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.