gym

സ്ത്രീകൾ ജിമ്മിൽ പോകുന്നത് നല്ലതല്ല,​ പെണ്ണുങ്ങൾ ജിമ്മിൽ പോയാൽ ആണുങ്ങളെപ്പോലെ മസിൽ വയ്ക്കും,​ ഇതൊന്നും പെണ്ണിന് ചേരുന്നതല്ല എന്നിങ്ങനെ നിരവധി സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ശരിക്കും ജിമ്മിൽ പോയാൽ എന്താണ് സ്ത്രീകളിൽ സംഭവിക്കുക?​ സുംബ ഇൻസ്ട്രക്ടറും ട്രെയിനറുമായ നീതു പറയുന്നത് നോക്കാം...

'സ്ത്രീകൾ ജിമ്മിൽ പോയി വെയ്റ്റെടുത്തെന്ന് കരുതി മസിൽ വരില്ല. പുരുഷന്മാർക്ക് ഉള്ള ഒരു ഹോർമോണുണ്ട് അത് ചെറിയൊരു ശതമാനം മാത്രമേ സ്ത്രീകൾക്കുള്ളു. ജിമ്മിൽ പോയെന്ന് കരുതി മസിൽ വയ്ക്കില്ല. അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ബോഡിക്ക് നല്ല ഷെയ്പ്പ് വരികയും ചെയ്യും'-നീതു പറഞ്ഞു.

തനിക്ക് മുമ്പ് നല്ല വണ്ണമുണ്ടായിരുന്നെന്നും, അത് കുറയ്ക്കാനായി ജിമ്മിൽ പോയി ട്രെയിനേഴ്സിന്റെ സഹായത്തോടെ വെയ്റ്റ് കുറയ്ക്കുകയും ചെയ്തെന്ന് നീതു പറയുന്നു. എന്നും ജിമ്മിൽ പോകാൻ സാധിച്ചില്ലെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും പോയാൽ മതിയെന്ന് നീതു കൂട്ടിച്ചേർത്തു.