കൊച്ചി: എസ്.യു.വി ശ്രേണിയിൽ ഔഡിയുടെ ശ്രദ്ധേയ താരമായ ക്യൂ7ന്റെ ബ്ളാക്ക് എഡിഷൻ പതിപ്പ് വിപണിയിലെത്തി. അത്യാകർഷകമായ രൂപകല്‌പനയാണ് പുത്തൻ ക്യൂ7ന്റെ പ്രധാന മികവ്. കറുപ്പഴകിൽ ചാലിച്ച ഡയമണ്ട് കട്ട് അലോയ് വീലുകൾ, മുകൾഭാഗത്തെ റൂഫ് റെയിൽ, ടൈറ്റാനിയം കറുപ്പിനാൽ ആകർഷകമായ മുൻഭാഗത്തെ എയർ ഇൻടേക്, ഫ്രണ്ട് ഗ്രിൽ, ഡോർ ട്രിം സ്‌ട്രിപ്‌സ് എന്നിവയാണ് ക്യൂ7നെ മനോഹരമാക്കുന്നത്.
ഔഡി ക്യൂ7 ബ്ളാക്ക് എഡിഷന്റെ ബുക്കിംഗ് ഔഡി കൊച്ചി, ഔഡി കോഴിക്കോട് ഷോറൂമുകളിൽ ആരംഭിച്ചു. ഔഡി വാഹന ശ്രേണികൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച 30 ശതമാനം ഡിപ്രീസിയേഷൻ കൂടാതെ, സെപ്‌തംബർ 30ന് മുമ്പ് വാങ്ങുന്ന വാഹനങ്ങൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഔഡി എ3യ്ക്ക് അഞ്ചുവർഷം വരെ സൗജന്യ വാറന്റി ലഭിക്കും.
ഔഡി ക്യൂ3യ്ക്ക് അഞ്ചുവർഷം വരെ വാറന്റിയും സൗജന്യ സർവീസ് പാക്കേജും ലഭ്യമാണ്. ഔഡി ക്യൂ5ന് അഞ്ചുവർഷം വരെ വാറന്റിക്ക് പുറമേ സർവീസ് പാക്കേജും ഒരുവർഷത്തെ ഇൻഷ്വറൻസും സ്വന്തമാക്കാം. ഔഡി ക്യൂ7ന് അഞ്ചുവർഷത്തെ വാറന്റിയും ഒരുവർഷത്തെ ഇൻഷ്വറൻസും ലഭിക്കും.