imran-khan

ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമൊത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒട്ടുമിക്ക ബി.ജെ.പി, ആർ.എസ്.എസ് ഗ്രൂപ്പുകളിലാണ് ചിത്രം കൂടുതലായും പ്രചരിച്ചിരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം. നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം.

ഇമ്രാൻ ഖാനുമൊത്ത് രാഹുൽ ഗാന്ധി ചിക്കൻ ബിരിയാണി കഴിക്കുന്നു എന്ന തരത്തിലും ഫോട്ടോ പ്രചരിച്ചു. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. റെഹം ഖാനുമൊത്ത് ഇംമ്രാൻ ഖാൻ ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. ഇതിൽ നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുൽ ഗാന്ധിയെ കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. 2015ൽ റെഹം ഖാനുമൊത്ത് ഇംമ്രാന്‍ ഖാൻ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വീറ്റിനെ ചിത്രമാണ് ഇപ്പോൾ ഫോട്ടോഷോപ്പ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നത്.

Imran Khan and Reham Khan's few clicks from Sehri Time at Vawda Residence in karachi...!!! pic.twitter.com/2n1exfZ2lX

— بلوچ ✨ (@SajidaBalouch) July 6, 2015