nicklins-

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഫ്രഞ്ച് ദമ്പതികളാണ് നിക്കും ലിൻസും. ലോകമെമ്പാടും സഞ്ചരിക്കുന്നതാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ഹോബി. എന്നാൽ ഇവരുടെ യാത്കകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവർ യാത്ര ചെയ്യുന്നത് നഗ്നരായാണ്. ഒരു വർഷത്തോളമായി ഇവരുടെ യാത്രകൾ തുടങ്ങിയിട്ട്. പുതിയ ആളുകളെ കാണുന്നതിനും പുതിയ സംസ്‌കാരങ്ങൾ അറിയുന്നതിനും ഈ ലോകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയുന്നതിനുമാണ് ഇവർ തങ്ങളുടെ സമയവും പണവും ചെലവഴിക്കുന്നത്.

നഗ്‌നത സാധാരണവത്കരിക്കുക, ശാരീരികമായി ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ യുവദമ്പതികളുടെ പ്രധാന അജണ്ട. നേക്കഡ് വാണ്ടറിംഗ് എന്ന അവരുടെ ബ്ലോഗിൽ നഗ്നരായി ഇവർ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. ക്രൊയേഷ്യ, ഗ്രീസ്, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിൽ നഗ്നരായി നിൽക്കുന്ന ദമ്പതികളെ ചിത്രങ്ങളിൽ കാണാം. എന്നാൽ നഗ്‌നരായി യാത്ര ചെയ്യുക എന്നത് ഒരു ഭ്രാന്തൻ ആഗ്രഹം മാത്രമല്ല നിക്കിനും ലിൻസിനും. നേച്ചറിസം എന്ന ആശയം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ട്.

travel-

നിങ്ങളുടെ നഗ്ന ശരീരം തുറന്നുകാട്ടുന്നതിൽ മോശമായ ഒന്നുമില്ലെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ ശരീരവും പ്രകൃതിയുടെ ഭാഗമാണെന്നും അതിന് ലിംഗഭേദവും പ്രായവുമൊന്നുമില്ലെന്നും ചെറുപ്പക്കാരായ ഈ ദമ്പതികൾ പറയുന്നു. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ അവരുടെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് തടഞ്ഞു. കൂടാതെ, അൽബേനിയയിലും ഗ്രീസിന്റെ ചില ഭാഗങ്ങളിലും അവർക്കെതിരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

travel-

തങ്ങളുടെ ദൗത്യവുമായി ഇനിയും പല രാജ്യങ്ങളും സന്ദർശിക്കാനാണ് ദമ്പതികളുടെ തീരുമാനം.