ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടീം അംഗങ്ങളുമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എന്നാൽ വീഡിയോയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്ന് മാത്രം. കോഹ്ളിയും കൂട്ടരും പാകിസ്ഥാന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ആണ് ക്രിക്കറ്റ് ലോകത്ത് കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുന്നത്.
പച്ചക്കുപ്പായമണിഞ്ഞ് പാക് ടീമിൽ. പാകിസ്താന്‍ ക്രിക്കറ്റ് ടീം ശ്രീനിഗറിൽ കളിക്കുന്നു. വിരാട് കോഹ്ലി പാകിസ്ഥാനു വേണ്ടി കളിക്കുന്നു. ഇത് മറ്റൊരു മിഥ്യ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ഇതിൽ ക്രിക്കറ്റ് താരങ്ങളായ കോലിയെയും ധവാനെയും രവീന്ദ്ര ജഡേജയെയും ആർ .അശ്വിനെയുമെല്ലാം പച്ച ജേഴ്‌സിയണിഞ്ഞാണ് കാണുന്നത്. 2025ലേതെന്ന് പറയുന്ന വീഡിയോ ശ്രീനഗർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഒരു സാങ്കൽപിക ദൃശ്യത്തോടെയാണ് തുടങ്ങുന്നത്. ആരാധകർ ആദ്യമൊന്ന് ഞെട്ടിയെ ങ്കിലും പിന്നീട് സംഭവം മനസിലാക്കിയതോടെ ആശ്വസിക്കുകയായിരുന്നു.
പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ് മത്സരമെന്നും വീഡിയോയിൽ പറയുന്നു. പാകിസ്ഥാൻ രണ്ട് ഇതിഹാസ ബാറ്റ്‌സ്മാന്മാരായ ബബർ അസമിനെയും വിരാട് കോഹ്ലിയെയും അവതരിപ്പിക്കുന്നു. ഈ മത്സരത്തിൽ കോലി പാകിസ്ഥാനെ വിജയിപ്പിക്കുമെന്നും പറയുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വീഡിയോ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചട്ടുണ്ട്. ഇതിന് പിന്നിൽ പാകിസ്ഥാന്റെ കരങ്ങളാണെന്നും അവർ ദുഷ്ടലാക്കോടെയാണ് വീഡിയോ പങ്കുവച്ചതെന്നും പറയുന്നുണ്ട്.
Pakistan cricket team playing in Srinagar, Virat Kohli playing for Pakistan. Just some regular delusions, nothing else. pic.twitter.com/swBnUp3ShM
— Naila Inayat नायला इनायत (@nailainayat) September 4, 2019