sanju

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ​ ​മൂ​ലം​ ​ട്വ​ന്റി​-20​ ​ആ​യി​ ​മാ​റി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​ ​ടീ​മി​നെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ ​എ​യ്ക്ക് 36​ ​റ​ൺ​സി​ന്റെ​ ​ഗം​ഭീ​ര​ജ​യം.


സ്വ​ന്തം​ ​കാ​ണി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​വെ​ടി​ക്കെ​ട്ട് ​പ്ര​ക​ട​ന​വു​മാ​യി​ ​ക​ത്തി​ക്ക​യ​റി​യ​ ​ലോ​ക്ക​ൽ​ ​ബോ​യ് ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​യും​ ​(​48​ ​പ​ന്തി​ൽ​ 91​),​ ​സീ​നി​യ​ർ​ ​താ​രം​ ​ശി​ഖ​ർ​ ​ധ​വാ​ന്റെ​യും​ ​(36​ ​പ​ന്തി​ൽ​ 53​)​ ​ത​ക​ർ​പ്പ​ൻ​ ​ബാ​റ്റിം​ഗാ​ണ് ​ഇ​ന്ത്യ​ ​എ​യ്ക്ക് ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഗം​ഭീ​ര​ ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​സ​ഞ്ജു​വാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​മാ​ച്ച്.​ ​ഇ​തോ​ടെ​ ​പ​ര​മ്പ​ര​ ​ഇ​ന്ത്യ​ 4​-1​ന് ​നേ​ടി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​എ​ ​സ​ഞ്ജു​വി​ന്റെ​യും​ ​ധ​വാ​ന്റെ​യും​ ​അ​ർ​ദ്ധ​സെ​ഞ്ചു​റി​ക​ളു​ടെ​ ​മി​ക​വി​ൽ​ ​നാ​ലു​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 204​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 20​ ​ഓ​വ​റി​ൽ​ 168​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​വ​രെ​ ​പെ​യ്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ഔ​ട്ട് ​ഫീ​ൽ​ഡി​ൽ​ ​ഈ​ർ​പ്പം​ ​നി​ല​ ​നി​ന്ന​തി​നാ​ൽ​ ​മ​ത്സ​രം​ 20​ ​ഓ​വ​റാ​ക്കി​ ​ചു​രു​ക്കി​ ​ഉ​ച്ച​യ്ക്ക് 1.45​നാ​ണ് ​ ​ആ​രം​ഭി​ച്ച​ത്.​ ​ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​നാ​യ​ക​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​ബാറ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ടീം​ ​സ്കോ​ർ​ 2​ൽ​ ​നി​ൽ​ക്കെ​ ​ബ്യൂ​റ​ൻ​ ​ഹെ​ൻ​റി​ക്ക​സ് ​എ​റി​ഞ്ഞ​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ഓ​പ്പ​ണ​ർ​ ​പ്ര​ശാ​ന്ത് ​ചോ​പ്ര​ ​(1)​ ​ക്ലാ​സ്സ​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​തു​ട​ർ​ന്ന് ​കാ​ത​ട​പ്പി​ക്കു​ന്ന​ ​ക​ര​ഘോ​ഷ​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ക്രീ​സി​ലെ​ത്തി​യ​ ​സ​‌​ഞ്ജു​ ​പ്ര​തീ​ക്ഷ​ ​കാ​ത്ത​ ​ബാറ്റിം​ഗു​മാ​യി​ ​ശി​ഖ​ർ​ ​ധ​വാ​നൊ​പ്പം​ ​ഇ​ന്ത്യ​യെ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യറ്റുക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 135​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ത​ ​ആ​ക്ര​മി​ച്ച് ​ക​ളി​ച്ച​ ​സ​ഞ്ജു​വി​ന്റെ​ ​ബാ​റ്റിം​ഗി​ൽ​ ​നി​ന്ന് ​ആ​വേ​ശം​ ​ഉ​ൾ​ക്കൊ​ണ്ട് ​ധ​വാ​നും​ ​ബൗ​ണ്ട​റി​ക​ൾ​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​കു​തി​ച്ചു. സ്‌​ട്രൈ​ക്ക് ​റൊ​ട്ടേ​റ്റ് ​ചെ​യ്തും​ ​കൃ​ത്യ​മാ​യ​ ​മി​ക​ച്ച​ ​പ​ന്തു​ക​ളെ​ ​ഫോറും ​സി​ക്സ​ും പറത്തി​യും​ ​ഇ​രു​വ​രും​ ​ഗാ​ല​റി​യെ​ ​ഉ​ത്സ​ത്തി​മി​ർ​പ്പി​ലാ​ക്കി.​ ​ജോ​ർ​ജ് ​ലി​ൻ​ഡേ​യു​ടെ​ ​പ​തി​നാ​ലാം​ ​ഓ​വ​റി​ൽ​ ​ശി​ഖ​ർ​ ​ധ​വാ​നെ​ ​ന​ഷ്ട​മാ​യ​ശേ​ഷ​വും​ ​അ​ടി​ ​തു​ട​ർ​ന്ന​ ​സ​ഞ്ജു​ ​പ​തി​നാ​റാം​ ​ഓ​വ​റി​ൽ​​ ​സെ​ഞ്ച്വ​റി​ക്ക് ​ഒ​മ്പ​ത് ​റ​ൺ​സ​ക​ലെ​ ​വീ​ണു.​ ​ലി​ൻ​ഡേ​യു​ടെ​ ​ബാ​ളി​ൽ​ ​മ​ലാ​ന് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങു​മ്പോ​ൾ​ 48​ ​പ​ന്തി​ൽ​ ​ആ​റ് ​ഫോ​റും​ ​ഏ​ഴ് ​സി​ക്സ​റും​ ​അ​ട​ക്കം​ 91​ ​റ​ൺ​സ് ​ ​നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. ധവാന്റെ ഇന്നിംഗ്സിൽ 5 ഫോറും 2 സിക്സും ഉൾപ്പെട്ടിരുന്നു.
ഇ​രു​വ​രും​ ​പു​റ​ത്താ​യ​ശേ​ഷം​ ​ശ്രേ​യ​സ് ​അ​യ്യ​രു​ടെ ​(19​ ​പ​ന്തി​ൽ​ 36​)​ ​വെ​ടി​ക്കെ​ട്ട് ​ഫി​നി​ഷിം​ഗാ​ണ് ​ഇ​ന്ത്യ​ൻ​ ​സ്‌​കോ​ർ​ 200​ ​ക​ട​ത്തി​യ​ത്.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​ ​ഹെ​ൻ​റി​ക്ക​സും​ ​ലി​ൻ​ഡേ​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.
തു​ട​ർ​ന്ന് ​ബാ​റ്രിം​ഗി​നി​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​നി​ര​യിൽ റീ​സാ​ ​ഹെ​ൻ​ഡ്രി​ക്സും ​(43​ ​പ​ന്തി​ൽ​ 59),​ ​കെ​യ്ൽ​ ​വെ​രി​യെ​ന്നെ​യും​ ​(24​ ​പ​ന്തി​ൽ​ 44​)​ ​പൊ​രു​തി​ ​നോ​ക്കി​യെ​ങ്കി​ലും​ ​ഇ​ന്ത്യ​ ​ഉ​യ​ർ​ത്തി​യ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​മ​റി​ക​ട​ക്കാ​ൻ​ ​അ​ത് ​മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല.​ ​ഇ​ന്ത്യ​ക്കാ​യി​ ​ഷ​ർ​ദ്ദു​ൽ​ താക്കൂ​ർ​ ​മൂ​ന്നു​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റെ​ടു​ത്തു.​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളും​ ​ഇ​ന്ത്യ​ ​ജ​യി​ച്ച​പ്പോ​ൾ​ ​നാ​ലാം​ ​മ​ത്സ​ര​ത്തി​ൽ​ ​മ​ഴ​നി​യ​മ​ത്തി​ന്റെ​ ​ആ​നു​കൂ​ല്യ​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ജ​യി​ച്ചി​രു​ന്നു.​ ഇ​രു​ ​ടീ​മു​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ച​തു​ർ​ദി​ന​ ​മ​ത്സ​രം​ ​സ്പോ​ർ​ട്സ് ​ഹ​ബ്ബി​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​തു​ട​ങ്ങും.

സഞ്ജു ഷോ

തി​​​രു​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​നാ​​​ട്ടു​​​കാ​​​ർ​​​ക്കും​​​ ​​​ദേ​​​ശീ​​​യ​​​ ​​​ചീ​​​ഫ് ​​​സെ​​​ല​​​ക്ട​​​ർ​​​ ​​​എം.​​​എ​​​സ്.​​​കെ​​​ ​​​പ്ര​​​സാ​​​ദി​​​നും​​​ ​​​മു​​​ന്നി​​​ൽ​​​ ​​​പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത​​​ ​​​പ്ര​​​ക​​​ട​​​നം​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​സ​​​ഞ്ജു​​​ ​​​സാം​​​സ​​​ൺ​​​ ​​​പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ടീ​​​മി​​​ന്റെ​​​ ​​​വി​​​ക്ക​​​റ്റ് ​​​കീ​​​പ്പ​​​ർ​​​ ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ​​​പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ ​​​സ​​​ഞ്ജു​​​ ​​​ക​​​ടു​​​ത്ത​​​ ​​​സ​​​മ്മ​​​ർ​​​ദ്ദ​​​ത്തി​​​നി​​ടെ​​​യി​​​ലും​​​ ​​​അ​​​തൊ​​​ട്ടും​​​ ​​​പ്ര​​​ക​​​ട​​​മാ​​​ക്കാ​​​തെ​​​യാ​​​ണ് ​​​അ​​​ടി​​​ച്ചു​​​ ​​​ക​​​സ​​​റി​​​യ​​​ത്.
വി​​​ക്ക​​​റ്റി​​​ന് ​​​പി​​​ന്നി​​​ലും​​​ ​​​മി​​​ക​​​ച്ച​​​ ​​​പ്ര​​​ക​​​ട​​​നം​​​ ​​​പു​​​റ​​​ത്തെ​​​ടു​​​ത്ത് ​​​സെ​​​ല​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​ ​​​ക​​​ണ്ണു​​​തു​​​റ​​​പ്പി​​​ക്കു​​​ന്ന​​​ ​​​മി​​​ന്നു​​​ന്ന​​​ ​​​പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു​​​ ​​​സ​​​ഞ്ജു​​​വി​​​ന്റേ​​​ത്.​​​ ​​​സെ​​​ഞ്ച്വ​​​റി​​​യ്ക്ക് ​​​ഒ​​​മ്പ​​​ത് ​​​റ​​​ൺ​​​സ് ​​​അ​​​ക​​​ലെ​​​ ​​​ഇ​​​ട​​​റി​​​ ​​​വീ​​​ണെ​​​ങ്കി​​​ലും​​​ ​​​ടീം​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​ ​​​നേ​​​രി​​​ട്ട​​​ ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​ ​​​പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ ​​​ഈ​​​ ​​​ബാ​​​റ്രിം​​​ഗ് ​​​മി​​​ക​​​വി​​​ന് ​​​മാറ്റേറെ​​​യാ​​​ണ്.​ ​നാ​ലാം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ബാറ്റിം​ഗ് ​ന​മ്പ​റി​ൽ​ ​താ​ഴേ​ക്കി​റ​ങ്ങേ​ണ്ടി​ ​വ​ന്ന​ ​സ​ഞ്ജു​വി​ന് ​പ​ക്ഷേ​ ​ഇ​ന്ന​ലെ​ ​ടീം​ ​മാ​നേ​ജ‌്മെ​ന്റ് ​മൂ​ന്നാം​ ​ന​മ്പ​റി​ലേ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​ത് ​നി​ർ​ണാ​യ​ക​മാ​വു​ക​യാ​യി​രു​ന്നു.​ ​ബാ​ൾ​ ​കൃ​ത്യ​മാ​യി​ ​ക​ണ​ക്ട് ​ചെ​യ്യാ​ൻ​ ​തു​ട​ക്ക​ത്തി​ൽ​ ​ക​ഷ്ട​പ്പെ​ട്ട​ ​ധ​വാ​നും​ ​സ​ഞ്ജു​വി​ന്റെ​ ​നി​ർ​ഭ​യ​ത്തോ​ടെ​യു​ള്ള​ ​ബാ​റ്രിം​ഗ് ​ധൈ​ര്യം​ ​പ​ക​ർ​ന്നു.
ത​നി​ക്കാ​യ് ​ആ​വേ​ശ​ത്തി​ര​ ​തീ​ർ​ത്ത​ ​ആ​രാ​ധ​ക​ർ​ക്കൊ​പ്പം​ ​സെ​ൽ​ഫി​യെ​ടു​ത്തും​ ​അ​വ​ർ​ക്ക് ​ഓ​ട്ടോ​ ​ഗ്രാ​ഫ് ​ന​ൽ​കി​യ​ ​ശേ​ഷ​വു​മാ​ണ് ​സ​ഞ്ജു​ ​ഗ്രൗ​ണ്ട് ​വി​ട്ട​ത്.

മാച്ച് ഫീസ് ഗ്രൗണ്ട് സ്റ്രാഫിന്

ദൈ​​​വ​​​ത്തി​​​നും​​​ ​​​ടീ​​​മി​​​നും​​​ ​​​ഗ്രൗ​​​ണ്ട് ​​​ഒ​​​രു​​​ക്കി​​​യ​​​വ​​​ർ​​​ക്കു​​​മാ​​​ണ് ​​​ത​​​ന്റെ​​​ ​​​മി​​​ക​​​ച്ച​​​ ​​​ഇ​​​ന്നിം​​​ഗ്സി​​​ന് ​​​മ​​​ത്സ​​​ര​​​ ​​​ശേ​​​ഷം​​​ ​​​സ​​​ഞ്ജു​​​ ​​​ന​​​ന്ദി​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​ത​​​ന്റെ​​​ ​​​മാ​​​ച്ച് ​​​ഫീ​​​സ് ​​​പ്ര​​​തി​​​കൂ​​​ല​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും​​​ ​​​ഗ്രൗ​​​ണ്ട് ​​​ക​​​ളി​​​ക്ക് ​​​യോ​​​ഗ്യ​​​മാ​​​ക്കി​​​യ​​​ ​​​ക്യൂ​​​റേ​​​റ്റ​​​ർ​​​ ​​​ബി​​​ജു​​​വി​​​നും​​​ ​​​സം​​​ഘ​​​ത്തി​​​നും​​​ ​​​ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും​​​ ​​​സ​​​ഞ്ജു​​​ ​​​പ​​​റ​​​ഞ്ഞു.
നാ​​​ട്ടി​​​ലെ​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ ​​​ഇ​​​ത്ത​​​ര​​​ത്തി​​​ൽ​​​ ​​​ക​​​ളി​​​ക്കാ​​​നാ​​​വു​​​ന്ന​​​ത് ​​​സ​​​ന്തോ​​​ഷം​​​ ​​​ന​​​ൽ​​​കു​​​ന്നു​​​ണ്ട്.​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ജേ​​​ഴ്സി​​​ ​​​അ​​​ണി​​​യു​​​ന്ന​​​തി​​​ന്റെ​​​ ​​​ത​​​ലേ​​​ന്ന് ​​​ഉ​​​റ​​​ക്കം​​​ ​​​പോ​​​ലും​​​ ​​​ന​​​ഷ്ട​​​മാ​​​യെ​​​ന്നും​​​ ​​​താ​​​ൻ​​​ ​​​അ​​​ത്ര​​​ത്തോ​​​ളം​​​ ​​​ആ​​​വേ​​​ശ​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നും​​​ ​​​സ​​​ഞ്ജു​​​ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.​​​ ​​​സ്ഥി​ര​ത​ ​നി​ല​നി​റു​ത്താ​ൻ​ ​നാ​ല് ​മ​ണി​ക്കൂ​റോ​ളം​ ​ദി​വ​സ​വും​ ​ബാ​റ്രിം​ഗ് ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​സ​ഞ്ജു​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ക​ളി​ക്കാ​നാ​യ​തി​ന് ​മ​റു​വ​ശ​ത്ത് ​ശി​ഖ​ർ​ ​ധ​വാ​ന്റെ​ ​സാ​ന്നി​ധ്യ​വും​ ​ഉ​പ​ദേ​ശ​ങ്ങ​ളും​ ​ഏ​റെ​ ​സ​ഹാ​യം​ ​ചെ​യ്ത​തെ​ന്നും​ ​സ​ഞ്ജു​ ​ചൂ​ണ്ടി​ക്കാ​ട്ടി.
സെ​​​ല​​​ക്ട​​​ർ​​​ ​​​എം.​​​എ​​​സ്.​​​കെ​​​ ​​​പ്ര​​​സാ​​​ദി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​ന​​​ന്നാ​​​യി​​​ ​​​ക​​​ളി​​​ക്കാ​​​നാ​​​യെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​തോ​​​ള​​​ത്ത് ​​​ത​​​ട്ടി​​​ ​​​കീ​​​പ്പ് ​​​ഇ​​​റ്റ് ​​​അ​​​പ്പ് ​​​എ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​വെ​​​ന്നും​​​ ​​​സ​​​ഞ്ജു​​​ ​​​പ​റ​ഞ്ഞു.