തിരുവനന്തപുരം: തൊള്ളായിരത്തി എൺപതുകളിൽ 'ബോഡി ടിയൂൺസ്' എന്ന പേരിൽ തുടങ്ങിയ ബൊട്ടിക്കിലൂടെ വസ്ത്ര ഡിസൈൻ, വ്യാപാര രംഗത്ത് ഇന്നും ശക്തമായി നിലയുറപ്പിക്കുന്ന ചുരുക്കം പെൺസാന്നിദ്ധ്യങ്ങളിൽ ഒരാളാണ് ഷീല ജെയിംസ്. തലസ്ഥാനത്ത് പ്രമുഖ ഡിസൈനർ കം ബൊട്ടിക് ആയ സെറീനയുടെ സാരഥിയും ഡിസൈനറും ക്രിയേറ്റീവ് ഹെഡുമായ ഷീല എക്സിബിഷനുകൾ, വ്യത്യസ്തമായ ട്രെൻഡുകൾ, എംബ്രോയിഡറികൾ, മിക്സ് ആൻഡ് മാച്ചുകൾ എന്നിങ്ങനെ സാരികളിലെ വൈവിദ്ധ്യങ്ങളെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി മൂന്ന് പതിറ്റാണ്ടായി തലയുയർത്തി നിൽക്കുന്നു.
ജനപ്രിയമായി ഓണം കളക്ഷൻ
സെറീനയുടെ ഓണം കളക്ഷൻ ഇതിനോടകം തന്നെ വൻ ജനപ്രീതി നേടിക്കഴിഞ്ഞു. ഓണക്കാലത്ത് ഒട്ടേറെ ഡിസൈൻ കേരള സാരികളാണ് സെറീന ഒരുക്കിയിരിക്കുന്നത്. കേരളീയതയും കലകളും സംസ്കാരവും ഇഴചേരുന്ന ഡിസൈനുകൾ. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ഡിസൈനർമാരാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഡിസൈനർ കേരള സാരികളുടെ വൈവിദ്ധ്യങ്ങളാണ് ശ്രദ്ധേയം. മ്യൂറൽപെയിന്റ് ചെയ്ത സാരികളും ഹാൻഡ് പെയിന്റും എംബ്രോയിഡറിയും കൊണ്ട് ഡിസൈൻ ചെയ്ത സാരികളും ഡിസൈനർ കേരള സാരികളുടെ കളക്ഷനെ സവിശേഷമാക്കുന്നു. നേര്യത് സെറ്റുകളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. റെഡിമെയ്ഡ് ബ്ലൗസുകളും ബ്ലൗസ് മെറ്റീരിയലുകളും സൽവാർ കമ്മീസ്, കൂർത്ത, ലെഗ്ഗിൻസ്, ദുപ്പട്ടാസ്, ഹാഫ് സാരി സെറ്റ് തുടങ്ങിയവയ്ക്കായി പ്രത്യേകം ഷോറൂം തന്നെ സെറീനയിൽ ഉണ്ട്.
സീസണുകൾക്കനുസരിച്ച് ധരിക്കാവുന്ന തരത്തിൽ ഡിസൈൻ ചെയ്തു തയ്യാറാക്കുന്ന തുണിത്തരങ്ങൾ സെറീനയുടെ സവിശേഷതയാണ്. ഓണം കഴിഞ്ഞാലുടൻ ഒക്ടോബറിൽ മിക്സ് ആൻഡ് മാച്ച് ചുരിദാർ ഫെസ്റ്റ് തുടങ്ങും. ഡിസംബറിൽ ക്രിസ്മസ് - ന്യൂ ഇയർ ഡിസൈനുകളാണ്. മാർച്ചിൽ നടക്കുന്ന കോട്ട സാരി ഉത്സവമാണ് സെറീനയെ ഏറ്റവുമധികം ജനകീയമാക്കുന്നത്. വൈവിദ്ധ്യമാർന്ന സിൽക്ക് സാരികളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് സ്റ്റാച്യു - ജനറൽഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിൽ പ്രവർത്തിക്കുന്ന സെറീനയുടെ പ്രത്യേകത. അത്യപൂർവങ്ങളായ കാഞ്ചീപുരം, ബനാറസി മുതലായ സിൽക്ക് സാരികളുടെ ശേഖരമാണ് ഈ എക്സ്ക്ലൂസീവ് ഷോറൂം. ഉപഭോക്താക്കൾക്ക് ലോകത്തിലെ ഏറ്റവും മികച്ച സിൽക്ക് എത്തിക്കണമെന്ന തന്റെ ആഗ്രഹമാണ് സെറീന റോയൽ തുടങ്ങാനുള്ള കാരണമെന്ന് ഷീല പറയുന്നു. വസ്ത്രവ്യാപാര മേഖലയിലെ സൂക്ഷ്മതയും സമർപ്പണവും കഠിനാദ്ധ്വാനവുമാണ് ചിത്രകാരിയും ഫാഷൻ ഡിസൈനറുമായ ഷീല ജെയിംസിന്റെ വിജയരഹസ്യം.
സ്വന്തം കൈയൊപ്പുള്ള ഡിസൈൻ നൽകുന്ന സന്തോഷം വലുത് : ഷീല ജെയിംസ്