ഷാർജ∙ ചികിത്സാ പിഴവുമൂലം മലയാളി നഴ്സ് മരിച്ച സംഭവത്തിൽ 4 ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഷാർജ കോടതി വിധിച്ചു. കൊല്ലം പത്തനാപുരം സ്വദേശിയും ഷാർജ യൂണിവേഴ്സിറ്റി ഹോസ്‍പിറ്റലിലെ സ്റ്റാഫ് നഴ്സുമായിരുന്ന ബ്ലെസ്സി ജോസഫ് എബ്രഹാം (32) മരിച്ച സംഭവത്തിലാണു വിധി. ചികിത്സ നൽകിയ ആശുപത്രിയും ഡോക്ടറും ചേർന്നാണ് തുക നൽകേണ്ടത്.
അണുബാധയെത്തുടർന്ന് 2015 നവംബറിലാണ് ബ്ലെസ്സി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. മരുന്നിന്റെ പാർശ്വഫലംമൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഭർത്താവും ദുബായ് നഗരസഭയിൽ ലാബ് അനലിസ്റ്റുമായ ജോസഫ് എബ്രഹാമാണു കോടതിയെ സമീപിച്ചത്.
അലി ഇബ്രാഹിം അഡ്വക്കേറ്റ്സ് ആൻഡ് ആൻഡ് ലീഗൽ കൺസൾട്ടൻസ് മുഖേന നൽകിയ കേസിലാണ് വിധി. സംഭവത്തിന് ശേഷം യുഎഇ വിട്ട ഡോക്ടർക്കെതിരെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെയും ഇന്റർപോളിനെയും സമീപിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.