isro

ന്യൂഡൽഹി: ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് പാകിസ്ഥാൻ. ഭാവിയെക്കുറിച്ച് സ്വപ്‌നം കണ്ട രാഷ്ട്രതന്ത്രജ്ഞരും ചോരനീരാക്കി പണിയെടുത്ത ജനങ്ങളും ചേർന്ന് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിക്കുമ്പോൾ ഭീകരവാദത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടിൽ വീണുകിടക്കുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോൾ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും എവിടെവരെ എത്തി എന്ന ചർച്ച വീണ്ടും സജീവമാക്കിയത്.ഒരു ജോലി അറിയില്ലെങ്കിൽ അത് ചെയ്യാൻ പോകരുതെന്നായിരുന്നു ചൗധരിയുടെ കളിയാക്കൽ. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരോട് ഒരു ബഹിരാശ യാത്രികനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറുന്നത്. രാജ്യത്തിന്റെ 900 കോടി പാഴാക്കിയതിന് മോദിയോട് പാർലമെന്റ് വിശദീകരണം തേടണമെന്നും ഫവാദ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇതിനെതിരെ പാകിസ്ഥാനികൾ തന്നെ രംഗത്തുവന്നിട്ടുണ്ട്.

Modi g is giving Bhashan on Sattelite communication as he is actually an astronaut and not politician, Lok Sabha shld ask him QS on wasting 900 crore Rs of a poor nation... https://t.co/48u0t6KatM

— Ch Fawad Hussain (@fawadchaudhry) September 6, 2019


ഇന്ത്യയ്‌ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജൻസി തുടങ്ങുകയും ഗവേഷണങ്ങൾക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ നൽകുകയും ചെയ്‌ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററിൽ മന്ത്രിക്കെതിരെ ഉയരുന്ന വിമർശനം. ഒരു രാജ്യത്തിന്റെ ശാസ്ത്ര നേട്ടത്തിനോട് ഇത്രയും അസഹിഷ്‌ണുതയോടെ പ്രതികരിക്കാൻ പാകിസ്ഥാനിലെ ശാസ്ത്രസാങ്കേതിക മന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും ട്വിറ്ററിൽ ചോദ്യമുയരുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തിന് വേണ്ടി ഇന്ത്യ 900 കോടിയെങ്കിലും മാറ്റിവച്ചപ്പോൾ ഫവാദ് ചൗധരിയെപ്പോലുള്ളവർ ട്വിറ്ററിൽ ആത്മരതി അടയുകയാണെന്ന് മറ്റൊരു പാക് പൗരൻ ട്വിറ്ററിൽ രോഷം കൊണ്ടു. ഇത്തരത്തിലുള്ള ആൾക്കാരെ മന്ത്രിമാരാക്കിയതിൽ പാകിസ്ഥാൻ പൗരന്മാർ സ്വയം നാണിക്കണമെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു.

Awwwww..... Jo kaam ata nai panga nai leitay na..... Dear “Endia” https://t.co/lp8pHUNTBZ

— Ch Fawad Hussain (@fawadchaudhry) September 6, 2019


Ufff really I missed that great moment #IndiaFailed https://t.co/pxKQQABVuF

— Ch Fawad Hussain (@fawadchaudhry) September 6, 2019


Awww... jo mulk Hindustan se pehley space agency banata hai aur phir uska saara fund aatnkwaadi launch karney mai gaawaata hai... gyaan de raha hai. Ch Fawad ISRO ka i bhi theek se bulwado pakistan se toh Maan jayein https://t.co/QEgVHS6Una

— Rubika Liyaquat (@RubikaLiyaquat) September 6, 2019


Chhoti baat kar di tumne, Fawad! You are a minister. Where is the gravitas. Pakistan should be worried having a petty idiot like you around representing the country in international forums. Chhi.

PS: That you were actually up watching the live telecast was cute, though. :) https://t.co/7BdobTK7LA

— Vaibhav Vishal (@ofnosurnamefame) September 6, 2019


Ever wondered why Pakistan is a failed state and the economy is in shambles. Look how this Pakistan Minister (Science portfolio) is behaving like an uneducated moron at midnight to mock India. We should really pity their state! https://t.co/ER4LptxCgl

— Aditya Raj Kaul (@AdityaRajKaul) September 6, 2019