തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം അവസാന നിമിഷമാണ് അനിശ്ചിതത്വത്തിലായത്. ഈ നിമിഷത്തിൽ രാജ്യത്തിന്റെ വൈകാരിക പിന്തുണ ഏറ്റവുമധികം ആഗ്രഹിക്കുന്നത് നമ്മുടെ ശാസ്ത്രജ്ഞരാണ്. നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചിരുന്നു. ഏറെ വികാരനിർഭരമായ രംഗത്തിനാണ് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രം സാക്ഷിയായത്. ചന്ദ്രയാൻ 2 ദൗത്യം അനിശ്ചിതത്വത്തിലായതിന് പിന്നാലെ പ്രധാനമന്ത്രി ശാസ്ത്രജ്ഞമാരെ അഭിസംബോധന ചെയ്തു. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീകാന്ത് എ.കെ.
"ചന്ദ്രയാൻ പദ്ധതിയിൽ എത്ര മാത്രം അത്മ സമർപ്പണം ചെയ്തിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ISRO ചെയർമാൻ ഡോ.K. ശിവന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ. രാജ്യത്തിന്റെ വൈകാരിക പിന്തുണ ഏറ്റവുമധികം നമ്മുടെ ശാസ്ത്രജ്ഞർ ആഗ്രഹിക്കുന്ന സമയമാണ് ഇപ്പൊൾ"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡോ.A.P.J.അബ്ദുൾ കലാം അദ്ദേഹത്തിന്റെ കരിയറിൽ നേതൃത്വം കൊടുത്ത ആദ്യ വലിയ പ്രോജക്ട് ആയിരുന്നു എസ്.എൽ.വി 3 യുടെ.കോടിക്കണക്കിന് ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കഷ്ട്ടപെടുമ്പോഴാണ് നിങ്ങൾ ഒരു വിഭാഗം ആർക്കും ഉപകാരമില്ലാത്ത റോക്കറ്റ് ഉണ്ടാക്കി പണം ധൂർത്തടിക്കുന്നത് എന്ന കടുത്ത വിമർശനം പല ഭാഗത്തു നിന്നും ഉയർന്നു കേട്ട സമയം..
എസ്.എൽ.വി 3 ഒരു കാരണവശാലും പരാജയപ്പെടരുത് എന്നു കലാം ആഗ്രഹിച്ചിരുന്നു.അതിനായി തന്റെ ശരീരവും മനസ്സും ആ പദ്ധതിയിൽ അദേഹം സമർപ്പിച്ചു..
1979ൽ പക്ഷെ വിക്ഷേപണം പരാജയപെട്ടു. തന്റെ സ്വപ്ന പദ്ധതി തകരുന്ന കാഴ്ച അദേഹത്തെ നിരാശയുടെ പടുകുഴിയിലേക് വലിച്ചെറിഞ്ഞു. ഇതിന്റെ കാരണമെന്താണ് എന്ന പത്രക്കാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പൊലും കഴിയത്ത വിധം അദേഹം തകർന്നു പോയിരുന്നു. അന്നു സകല ശക്തിയും ചോർന്ന്,കുറ്റബൊധം നിറഞ മനസ്സുമായി നിന്ന കലാമിനെ തിരിച് പ്രവർത്തി പഥത്തിലേക് കൊണ്ടു വന്നത് അന്നത്തെ ISRO ചെയർമാൻ ഡോ. ബ്രഹ്മ പ്രകാശ് ആയിരുന്നു.
വിക്ഷേപണത്തിന്റെ ആ പരാജയ ദിനത്തിൽ തളർന്ന് വീണ് ഉറങ്ങി പോയ കലാമിന്റെ അടുത്ത് ചെന്നു,ബ്രഹ്മ പ്രകാശ് കലാമിനെ വിളിച് ഉണർത്തി.കലാമിനെ ഊണ് കഴിക്കാൻ വിളിച് കൊണ്ടു പൊയി.ഇരുവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. എസ്.എൽ.വി 3 യുടെ കാര്യം ഭക്ഷണ മദ്ധ്യേ ബ്രഹ്മ പ്രകാശ് സംസാരിച്ചതേയില്ല....പക്ഷെ മൃദുവായി അദേഹം കലാമിനോട് പറഞ്ഞു
"താങ്കൾക് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല, ഞങ്ങൾ എല്ലവരും താങ്കൾക്ക് ഒപ്പമുണ്ട്"
ഇ വൈകാരിക പിന്തുണയാണ് കലാമിനെ തിരിച് കൊണ്ടു വന്നത്..
ചന്ദ്രയാൻ പദ്ധതിയിൽ എത്ര മാത്രം അത്മ സമർപ്പണം ചെയ്തിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ISRO ചെയർമാൻ ഡോ.K. ശിവന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ. രാജ്യത്തിന്റെ വൈകാരിക പിന്തുണ ഏറ്റവുമധികം നമ്മുടെ ശാസ്ത്രജ്ഞര് ആഗ്രഹിക്കുന്ന സമയമാണ് ഇപ്പൊൾ..