ഏറ്റുമാനൂർ: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ഇടുക്കി കാന്തല്ലൂർ സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഇവർ താമസിച്ച ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് ഇന്നലെ മുതൽ കാണാതായെന്നാണ് പരാതി.
ഏറ്റുമാനൂർ സ്വദേശിയുമായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്ജിൽ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.